അവസാന രണ്ടു മത്സരത്തിൽ വിജയം ഇല്ലാത്ത മുംബൈ സിറ്റി ഇന്ന് വിജയം തേടി ഒഡീഷക്ക് എതിരെ ഇറങ്ങും. ഗോവയിലെ വാസ്കോഡ ഗാമയിലെ തിലക് മൈതാൻ സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം. കേരള ബ്ലാസ്റ്റേഴ്സിനെതിരായ തോൽവിയും നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിക്കെതിരായ 3-3 സമനിലയും ഉൾപ്പെടുന്ന അവസാന രണ്ട് മത്സരങ്ങളിൽ മുംബൈ സിറ്റി എഫ്‌സിയുടെ പ്രതിരോധം 6 ഗോളുകൾ ആണ് വഴങ്ങിയത്.
അവസാന രണ്ടു മത്സരങ്ങൾ വിജയിക്കാൻ ആയില്ല എങ്കിലും മുംബൈ സിറ്റി തന്നെയാണ് ഇപ്പോഴും ലീഗിൽ ഒന്നാമത് ഉള്ളത്. ഒഡീഷ തങ്ങളുടെ അവസാന മത്സരത്തിൽ ഹൈദരാബാദ് എഫ്‌സിയോട് കനത്ത തോൽവി ഏറ്റുവാങ്ങിയാണ് വരുന്നത്. അവസാന നാലു മത്സരങ്ങളിൽ മൂന്നിലും ഒഡീഷ പരാജയപ്പെട്ടിരുന്നു. ഇന്ന് രാത്രി 7.30നാണ് മത്സരം.














