മുംബൈ സിറ്റിയുടെ ലൂസിയാൻ ഇനി ചെന്നൈയിനിൽ!!

മുംബൈ സിറ്റിയുടെ സ്റ്റാർ ഡിഫൻഡർ ലൂസിയൻ ഗോയനെ ചെന്നൈയിൻ സ്വന്തമാക്കി. മുംബൈയ്ക്കായി കഴിഞ്ഞ സീസണിൽ ഗംഭീര പ്രകടനം കാഴ്ചവെച്ച താരമായിരുന്നു ലൂസിയൻ. റൊമാനിയൻ താരമായ ലൂസിയാൻ ഒരു വർഷത്തെ കരാറാണ് ചെന്നൈയിനുമായി ഒപ്പുവെച്ചത്. 2016 മുതൽ മുംബൈ സിറ്റിയുടെ ഭാഗമാണ് ലൂസിയാൻ.

കഴിഞ്ഞ സീസണിൽ മുംബൈ സിറ്റിക്കായി 19 മത്സരങ്ങളും ലൂസിയാൻ കളിച്ചിരുന്നു. 36കാരനായ താരത്തിന്റെ പരിചയസമ്പത്ത് ചെന്നൈയിന് കരുത്താകും എന്നാണ് കരുതുന്നത്. കഴിഞ്ഞ സീസണിൽ ചെന്നൈയിൻ ഡിഫൻസ് ദയനീയമായിരുന്നു. മുമ്പ് ഓസ്ട്രേലിയൻ ക്ലബായ പെർത് ഗ്ലോറിക്കും ചൈനീസ് ക്ലബായ ബീജിങ് ബാക്സിക്കു വേണ്ടും ലൂസിയാൻ ഗോയൻ കളിച്ചിട്ടുണ്ട്.

Previous articleജർമ്മൻ കപ്പിൽ ജയിച്ച് തുടങ്ങി ബയേൺ മ്യൂണിക്ക്
Next articleരവിശാസ്ത്രി ഉള്‍പ്പെടെ ആറ് പേരുടെ ചുരുക്ക പട്ടിക തയ്യാര്‍