മുംബൈ സിറ്റിക്ക് എതിരെ 2 ഗോളിന് പിറകിൽ നിന്ന ശേഷം ജംഷദ്പൂരിന്റെ മാരക തിരിച്ചുവരവ്

Newsroom

Picsart 24 02 04 23 45 53 383
Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് ജംഷദ്പൂരിന്റെ ഒരു ക്ലാസിക് തിരിച്ചുവരവ് കാണാൻ ആയി. ഇന്ന് മുംബൈ സിറ്റിക്ക് എതിരെ രണ്ട് ഗോളിന് പിറകിൽ നിന്ന ശേഷം തിരിച്ചടിച്ച ജംഷദ്പൂർ 3-2ന്റെ വിജയം സ്വന്തമാക്കി. 14ആം മിനുട്ടിൽ തിരിയുടെ ഗോളിൽ മുംബൈ സിറ്റി ലീഡ് എടുത്തു. 32ആം മിനുട്ടിൽ നൊഗുവേര കൂടെ ഗോൾ നേടിയതോടെ മുംബൈ സിറ്റി 2 ഗോളുകൾക്ക് മുന്നിലെത്തി. അവർ ആദ്യ പകുതി 2-0 എന്ന നിലയിൽ അവസാനിച്ചു.

മുംബൈ 24 02 04 23 46 14 728

രണ്ടാം പകുതിയിൽ ജംഷദ്പൂരിന്റെ തിരിച്ചടി ആരംഭിച്ചു. 55ആം മിനുട്ടിൽ ഇമ്രാൻ ഖാന്റെ ഗോളിൽ സ്കോർ 2-1 എന്നായി. 59ആം മിനുട്ടിൽ മലയാളി താരം മുഹമ്മദ് സനാൻ നൽകിയ അസിസ്റ്റിൽ നിന്ന് മാൻസോറോ നേടിയ ഗോൾ സ്കോർ 2-2 എന്നാക്കി. പിന്നെ വിജയ ഗോളിനായുള്ള കാത്തിരിപ്പായിരുന്നു.

87ആം മിനുട്ടിൽ ജംഷദ്പൂരിന് അനുകൂലമായി ലഭിച്ച പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ച് മാൻസോറോ അവരുടെ വിജയവും ഉറപ്പിച്ചു. ഈ വിജയത്തോടെ ജംഷദ്പൂർ 13 പോയിന്റുമായി 6ആം സ്ഥാനത്ത് നിൽക്കുന്നു. മുംബൈ സിറ്റി 22 പോയിന്റുമായി നാലാം സ്ഥാനത്തും നിൽക്കുന്നു.