സ്പാനിഷ് ഫോർവേഡ് ജോർഗെ ഒർട്ടിസിനെ മുംബൈ സിറ്റി എഫ്‌സി സൈൻ ചെയ്തതായി പ്രഖ്യാപിച്ചു. സ്പെയിനിലെ വില്ലാകാനസിൽ നിന്നുള്ള ഓർട്ടിസ്, മുംബൈ സിറ്റിയുടെ അറ്റാക്കിനെ ശക്തിപ്പെടുത്തും എന്ന് ക്ലബ് വിശ്വസിക്കുന്നു. മുംബൈ സിറ്റിക്ക് ഈ സീസൺ അത്ര മികച്ച സീസൺ അല്ല.
ഗെറ്റാഫെ സിഎഫിന്റെ യൂത്ത് സിസ്റ്റത്തിലൂടെ വളർന്നു വന്ന താരമാണ് ഓർട്ടിസ്. മുമ്പ് അത്‌ലറ്റിക്കോ മാഡ്രിഡ് ബിക്ക് വേണ്ടി കളിച്ചിട്ടുണ്ട്. ചൈനയിൽ ഷെൻഷെൻ പെങ് സിറ്റിയിൽ കളിച്ചുകൊണ്ട് അദ്ദേഹം പിന്നീട് അന്താരാഷ്ട്ര പരിചയം നേടി.
ഇന്ത്യൻ സൂപ്പർ ലീഗിൽ (ഐഎസ്‌എൽ) ഓർട്ടിസ് പുതുമുഖമല്ല. മുമ്പ് 36 മത്സരങ്ങളിൽ ഗോവക്ക് ആയി കളിച്ചിട്ടുള്ള താരം 14 ഗോളുകളും 8 അസിസ്റ്റുകളും നേടിയിട്ടുണ്ട്.