ഇന്ത്യൻ സൂപ്പർ ലീഗിൽ (ഐഎസ്‌എൽ) ഇന്ന് നടന്ന മത്സരത്തിൽ മുംബൈ ഫുട്ബോൾ അരീനയിൽ ൽ മുംബൈ സിറ്റി എഫ്‌സി മുഹമ്മദൻ എസ്‌സിയെ 3-0 ന് പരാജയപ്പെടുത്തി. രണ്ടാം പകുതിയിൽ ആണ് മൂന്ന് ഗോളുകളും വന്നത്. 17 മത്സരങ്ങളിൽ നിന്ന് 27 പോയിന്റുമായി മുംബൈ സിറ്റി എഫ്‌സി ലീഗ് പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തേക്ക് ഉയർന്നു.
72-ാം മിനിറ്റിൽ ഗൗരവ് ബോറയുടെ ഒരു സെൽഫ് ഗോൾ ആണ് ഹോം ടീമിന് ലീഡ് നേടിക്കൊടുത്തത്. ആറ് മിനിറ്റിനുശേഷം, ജോൺ ടോറലിന്റെ കൃത്യമായ പാസിൽ നിന്ന് ചാങ്‌തെ ലീഡ് ഇരട്ടിയാക്കി. 82-ാം മിനിറ്റിൽ, മറ്റൊരു പ്രതിരോധ പിഴവ് മുതലെടുത്ത് തേർ ക്രൗമ മൂന്നാം ഗോൾ നേടി വിജയം പൂർത്തിയാക്കി.