ഐ എസ് എല്ലിൽ ഇന്ന് വലിയ മത്സരമാണ് നടക്കുന്നത്. ലീഗിൽ ഗംഭീര ഫോമിൽ ഉള്ള മുംബൈ സിറ്റി ശക്തരായ ബെംഗളൂരു എഫ്സി നേരിടുകയാണ്. അവസാന രണ്ടു മത്സരങ്ങളുൽ പരാജയപ്പെട്ട ബെംഗളൂരു എഫ് സി ഒട്ടും ഫോമിൽ അല്ല. ഐ എസ് എൽ ചരിത്രത്തിൽ ഇതുവരെ ബെംഗളൂരു എഫ് സി തുടർച്ചയായി മൂന്ന് മത്സരങ്ങൾ പരാജയപ്പെട്ടിട്ടില്ല. അത് കൊണ്ട് തന്നെ പരാജയം ഒഴിവാക്കാൻ ആകും ബെംഗളൂരു എഫ് സി ശ്രമിക്കുക.
മുംബൈ സിറ്റിക്ക് എതിരെ അത്ര നല്ല റെക്കോർഡും ബെംഗളൂരു എഫ് സിക്ക് ഇല്ല. അവസാന രണ്ടു സീസണുകളിലും മുംബൈ സിറ്റിയെ തോൽപ്പിക്കാൻ അവർക്ക് ആയിട്ടില്ല. പക്ഷെ ലൊബേരയ്ക്ക് എതിരെ ബെംഗളൂരുവിന് നല്ല റെക്കോർഡാണ്. ഒരിക്കൽ ലൂടെ ലൊബേരയുടെ ടീമിനെ തോൽപ്പിക്കാൻ ആകുമെന്നായിരിക്കും ബെംഗളൂരു വിശ്വാസിക്കുന്നത്. മറുവശത്ത് മുംബൈ സിറ്റി ഗംഭീര ഫോമിലാണ്. അറ്റാക്കിലും ഡിഫൻസിലും ഒരുപോലെ ശക്തരാണ് അവർ. ഇന്ന് ജയിച്ചാൽ മുംബൈ സിറ്റി ലീഗിൽ ഒന്നാം സ്ഥാനത്ത് വീണ്ടും എത്തും.