2023-24 ഐ-ലീഗ് സീസണിലെ മികച്ച ഡിഫൻഡറായി കിരീടം നേടിയ മുഹമ്മദ് ഹമ്മദ്, ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ക്ലബ് എഫ്‌സി ഗോവ വിട്ട് ഐ-ലീഗ് ടീമായ റിയൽ കശ്മീരിലേക്ക് മടങ്ങാൻ തീരുമാനിച്ചു.

കഴിഞ്ഞ ഐ-ലീഗ് സീസണിൽ ഹമ്മദ് മികച്ച പ്രകടനങ്ങൾ നടത്തിയിരുന്നു. റിയൽ കാശ്മീരിനായി 24 മത്സരങ്ങൾ ആ സീസണിൽ കളിച്ച് 12 ക്ലീൻ ഷീറ്റ് നേടാൻ ഹമ്മദിനായിരുന്നു. എന്നാൽ ഗോവയിലെ താരത്തിന്റെ നീക്കം അത്ര മികച്ചതയിരുന്നില്ല.