രണ്ട് സീസണുകലൂടെ ഇടവേളയ്ക്ക് ശേഷം ഹെഡ്മാസ്റ്റർ മുഹമ്മദ് റാഫി കേരള ബ്ലാസ്റ്റേഴ്സിലേക്ക് തിരികെ എത്തുന്നു. താരം ചെന്നൈയിൻ വിട്ടതായി ഔദ്യോഗികമായി ചെന്നൈയിൻ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. അവസാന രണ്ട് സീസണിലും ചെന്നൈയിനൊപ്പം റാഫി ഉണ്ടായിരുന്നു. അധികം അവസരം ലഭിച്ചില്ല എങ്കിലും നിർണായക ഗോളുകൾ നേടാൻ റാഫിക്ക് ആയിരുന്നു. ചെന്നൈയിനൊപ്പം ഐ എസ് എലും താരം നേടിയിരുന്നു.
കേരള ബ്ലാസ്റ്റേഴ്സിലേക്ക് തന്നെ ആകും മുഹമ്മദ് റാഫി എത്തുക. ഔദ്യോഗിക പ്രഖ്യാപനം വന്നില്ല എങ്കിലും റാഫിയുമായി അടുത്ത വൃത്തങ്ങൾ താരം കേരള ബ്ലാസ്റ്റേഴ്സുമായി കരാർ ഒപ്പുവെച്ചതായാണ് പറയുന്നത്. കഴിഞ്ഞ സീസൺ അവസാനം മുതൽ റാഫിയുമായി കേരള ബ്ലാസ്റ്റേഴ്സ് ചർച്ചകൾ നടത്തുന്നുണ്ടായിരുന്നു. മുമ്പ് ആരാധകരിൽ നിന്ന് വൻ വിമർശനങ്ങൾ ഏറ്റുവാങ്ങിയ താരമാണ് റാഫി. 2016 ഐ എസ് എൽ ഫൈനലിൽ കേരള ബ്ലാസ്റ്റേഴ്സിനായി ഗോൾ നേടിയതായിരുന്നു റാഫിയുടെ മഞ്ഞ ജേഴ്സിയിലെ അവസാന മത്സരം.