ഇന്ത്യൻ സൂപ്പർ ലീഗിൽ (ഐഎസ്‌എൽ) ഇന്ന് നടന്ന മത്സരത്തിൽ ജംഷഡ്പൂർ എഫ്‌സി 2-0 ന് മൊഹമ്മദൻസിനെ തോൽപ്പിച്ചു. തുടക്കം മുതൽ അവസാനം വരെ അവർ ഇന്ന് കളി നിയന്ത്രിച്ചു. ഈ വിജയത്തോടെ, അവർ 21 മത്സരങ്ങളിൽ നിന്ന് 37 പോയിന്റിലേക്ക് ഉയർന്നു.

രണ്ടാം സ്ഥാനത്തുള്ള എഫ്‌സി ഗോവയേക്കാൾ (39) രണ്ട് പോയിന്റ് മാത്രം പിന്നിലാണ് ജെ എഫ് സി ഇപ്പോൾ. ഇന്ന് ആറാം മിനിറ്റിൽ റിത്വിക് ദാസ് അവരുടെ സ്കോറിംഗ് ആരംഭിച്ചു. ഇമ്രാൻ ഖാന്റെ മികച്ച പാസിൽ നിന്ന് നിഖിൽ ബാർല 82-ാം മിനിറ്റിൽ രണ്ടാമത്തെ ഗോൾ നേടി അവരുടെ ജയം ഉറപ്പിച്ചു.