മിന്നും താരമായ മുഹമ്മദ് റാകിപിനെ കേരള ബ്ലാസ്റ്റേഴ്സ് വിറ്റു

- Advertisement -

കേരള ബ്ലാസ്റ്റേഴ്സിന്റെ ഈ കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒന്നായ മുഹമ്മദ് റാകിപ് ക്ലബ് വിട്ടു. റാകിപിനെ ബ്ലാസ്റ്റേഴ്സ് മുംബൈ സിറ്റിക്കാണ് വിറ്റത്. 19കാരനായ റാകിപ് കേരള ബ്ലാസ്റ്റേഴ്സിന് ഒരുപാട് പ്രതീക്ഷ നൽകിയ താരമായിരുന്നു. റൈറ്റ് ബാക്കിൽ ബ്ലാസ്റ്റേഴ്സിന്റെ സ്ഥിരം താരമായി ഈ സീസണിൽ റാകിപ് മാറിയിരുന്നു. സീസണിൽ 15 മത്സരങ്ങൾ റാകിപ് ബ്ലാസ്റ്റേഴ്സിനായി കളിച്ചു.

ഐ എസ് എല്ലിൽ അവസാന രണ്ടി സീസണിലായി 26 മത്സരങ്ങൾ താരം കളിച്ചിട്ടുണ്ട്. മാഞ്ചസ്റ്റർ സിറ്റി ഏറ്റെടുത്തതോടെ വൻ ട്രാൻസ്ഫറുകൾ നടത്താൻ ഒരുങ്ങുന്ന മുംബൈ സിറ്റിയുടെ അത്തരം ട്രാൻസ്ഫറിൽ ഒന്നാണിത്. മുംബൈ സിറ്റി സ്ക്വാഡ് ശക്തമാക്കുകയാണെങ്കിൽ കേരള ബ്ലാസ്റ്റേഴ്സിന് ഈ ട്രാൻസ്ഫർ വലിയ ക്ഷീണമാകും. 2017 മുതൽ ബ്ലാസ്റ്റേഴ്സിനൊപ്പം റാകിപ് ഉണ്ടായിരുന്നു.

ഇന്ത്യൻ ആരോസിനായി താരം മുമ്പ് കളിച്ചിട്ടുണ്ട്. എ ഐ എഫ് എഫ് എലൈറ്റ് അക്കദമിയിലൂടെ വളർന്ന് വന്ന താരമാണ്. ഇന്ത്യയുടെ അണ്ടർ 17, അണ്ടർ 19 ടീമുകൾക്കായും റാകിപ് കളിച്ചിട്ടുണ്ട്.

Advertisement