ക്ലിഫോർഡ് മിറാണ്ടയ്ക്ക് പ്രൊ ലൈസൻസ്

Newsroom

എഫ് സി ഗോവയുടെ താൽക്കാലിക പരിശീലകനായി പ്രവർത്തിക്കുന്ന ക്ലിഫോർഡ് മിറാണ്ടയ്ക്ക് ഏറ്റവും വലിയ കോച്ചിംഗ് ലൈസൻസ് ആയ എ എഫ്സി പ്രൊ ലൈസൻ സ്വന്തമായി. മുൻ ഇന്ത്യൻ താരം കഴിഞ്ഞ ദിവസമാണ് പ്രൊ ലൈസൻസും വിജയിച്ചത്. സെർജിയോ ലൊബേര ക്ലബ് വിട്ട ഒഴിവിലേക്ക് എത്തിയ മിറാൻഡയ്ക്ക് വേണമെങ്കിൽ ഇനി എഫ് സി ഗോവയുടെ സ്ഥിര പരിശീലകനുമാകാം.

ഐ എസ് എല്ലിൽ ഒരു ടീമിനെ പരിശീലിപ്പിക്കാൻ പ്രി ലൈസൻസ് ആണ് വേണ്ടത്. ഇന്ത്യക്ക് വേണ്ടി 50ൽ അധികം മത്സരം കളിച്ച താരമാണ് മിറാണ്ട. ഐലീഗിൽ ചർച്ചിൽ ബ്രദേഴ്സ്, മിനേർവ പഞ്ചാബ്, ഡെമ്പോ എന്നിവർക്കൊക്കെ വേണ്ടി ബൂട്ടു കെട്ടിയിട്ടുണ്ട്. ഗോവ റിസേർവ്സിന്റെ പരിശീലകനായിരുന്ന മിറാണ്ടയുടെ പരിശീലകനായുള്ള ആദ്യ സീനിയർ ടീം ചുമതല ആയിരുന്നു എഫ് സി ഗോവയുടേത്.