കേരള ബ്ലാസ്റ്റേഴ്സിനും ഇനി മെസ്സി!!!

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കൊച്ചി ആഗസ്റ്റ്‌ 24, 2019: കാമറൂൺ സ്ട്രൈക്കെർ റാഫേൽ എറിക്ക് മെസ്സി ബൗളി കേരളാ ബ്ലാസ്റ്റേഴ്‌സിൽ. 186സെന്റിമീറ്റർ ഉയരമുള്ള ലെഫ്റ്റ് ഫൂട്ടഡ്‌ കളിക്കാരനായ മെസ്സി ബൗളി സെന്റർ ഫോർവേഡ് പൊസിഷനിലേക്കാകും എത്തുക. 27വയസുകാരനായ മെസ്സി 2013ൽ എഫ്എപി യാഉണ്ടേയിലാണ് തന്റെ കരിയർ ആരംഭിച്ചത്. തുടർന്ന് എപിഇജെഇഎസ്, വൈബി ഫുണ്ടെ, ഫൂലാഡ്, കാനോൻ യാഉണ്ടേ, എന്നീ ടീമുകളിൽ കളിച്ചിട്ടുണ്ട്. 2016ലെ കാമറൂണിയൻ കപ്പ് നേടിയ എപിഇജെഇഎസ് അക്കാദമി ടീമിൽ അംഗമായിരുന്ന മെസ്സി ട്വന്റിഫോർ ലീഗ് ഫിക്സ്ചറിൽ 14ഗോളുകളും നേടിയിരുന്നു. 2013, 2017, 2018 വർഷങ്ങളിൽ കാമറൂൺ ദേശീയ ടീമിലും അംഗമായിരുന്ന മെസ്സിക്ക് ചൈനീസ്, ഇറാനിയൻ ലീഗുകൾ കളിച്ച പരിചയ സമ്പത്തും തുണയാകും.

“ഞങ്ങൾക്കിപ്പോൾ ഞങ്ങളുടെ സ്വന്തം “മെസ്സി” ഉണ്ട്. ഒഗ്‌ബെച്ചേയിക്കൊപ്പം മുൻനിരയിലും ഇടത് വിങ്ങിലും ഒരുപോലെ കളിക്കാൻ കഴിയുന്ന സ്‌ട്രൈക്കറാണ് അദ്ദേഹം. ടീമിന് കൂടുതൽ ശക്തി നൽകുകയും ഞങ്ങളുടെ ആക്രമണ ഗെയിം പ്ലാനിൽ വൈവിധ്യത്തെ പ്രാപ്തമാക്കുകയും ചെയ്യുന്ന ശക്തമായ കളിക്കാരനാണ് മെസ്സി. അദ്ദേഹം ടീമിലെത്തിയതിൽ വളരെ സന്തോഷമുണ്ട് “, കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി ഹെഡ് കോച്ച് ഈൽകോ ഷട്ടോരി പറയുന്നു.

“സീസണിലെ ലക്ഷ്യങ്ങൾ എന്താണെന്നതിനെക്കുറിച്ച് ശക്തമായ കാഴ്ചപ്പാടുള്ള ഒരു ക്ലബിൽ ചേരുന്നതിലുള്ള ആവേശത്തിലാണ് ഞാൻ. പരിശീലന വേളയിലും തുടർന്നുള്ള ഓരോ മത്സരത്തിലും ടീമിലെ മറ്റുള്ളവരോടൊപ്പം ഈ ലക്ഷ്യങ്ങൾ നേടുന്നതിനായി ഞാൻ എന്റെ പരമാവധി പരിശ്രമിക്കും. ഇന്ത്യയിൽ ഏറ്റവും വലുതും വികാരഭരിതരുമായ ആരാധക വൃന്ദമുള്ള ഒരു കുടുംബത്തിന്റെ ഭാഗമാകുക എന്നതതിൽ ഞാൻ സന്തോഷവാനാണ്. സീസൺ ആരംഭിക്കാൻ കാത്തിരിക്കുകയാണ് ഞാൻ”, മെസ്സി വ്യക്തമാക്കി.