സൂപ്പർ താര സൈനിംഗിന് ഇത്തവണ കേരള ബ്ലാസ്റ്റേഴ്സ് ഇല്ല

- Advertisement -

കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങളായ ബെർബറ്റോവും വെസ് ബ്രൗണും ഒക്കെ വന്നത് പോലെ വൻ താരങ്ങളെ ഇത്തവണ കേരള ബ്ലാസ്റ്റേഴ്സ് ടീമിൽ പ്രതീക്ഷിക്കണ്ട. സൂപ്പർ താരങ്ങളെ സൈൻ ചെയ്യാൻ ബ്ലാസ്റ്റേഴ്സ് ഉദ്ദേശിക്കുന്നില്ല എന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകനായ ഡേവിഡ് ജെയിംസ് തന്നെയാണ് പറഞ്ഞിരിക്കുന്നത്.

മാർക്കീ സൈനിംഗ് എന്ന ചിന്തയിൽ നിന്ന് ഐ എസ് എല്ലും ഒപ്പം കേരള ബ്ലാസ്റ്റേഴ്സും അകലുകയാണെന്ന് ഡേവിഡ് ജെയിംസ് ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞു. ടീമിനെ ഏതെങ്കിലും ഒരു താരം നയിക്കുന്നതല്ല താൻ ഉറ്റു നോക്കുന്നത് എന്നും ടീം താരങ്ങളെ മികവിലെത്തിക്കുന്നതാണ് നോക്കുന്നത് എന്നും ജെയിംസ് പറഞ്ഞു‌. ഏഴു വിദേശതാരങ്ങൾ എന്നതിൽ ആറ് വിദേശ താരങ്ങളെ ഇതിനകം തന്നെ കേരള ബ്ലാസ്റ്റേഴ്സ് സൈൻ ചെയ്തിട്ടുണ്ട്.

സിറിൽ കാലി, പൊപ്ലാനിക്, സ്ലാവിയ എന്നീ മൂന്ന് പുതിയ വിദേശ താരങ്ങളും കിസിറ്റോ, പെകൂസൺ, പെസിച് എന്നീ മൂന്ന് കരാർ പുതുക്കിയ താരങ്ങളുമാണ് ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ഉള്ളത്. ബാക്കി ഒരു വിദേശ താരത്തെ സമയമെടുത്ത് ആവശ്യമുണ്ടെങ്കിൽ മാത്രമെ എത്തിക്കൂ എന്നാണ് ഡേവിഡ് ജെയിംസ് അഭിപ്രായപ്പെട്ടത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement