കേരള ബ്ലാസ്റ്റേഴ്സിലേക്ക് വരാൻ ശമ്പളം കുറക്കാനും മാർസലീനോ തയ്യാർ

- Advertisement -

ഹൈദരാബാദ് എഫ് സി വിടാൻ തീരുമാനിച്ച സ്ട്രൈക്കർ മാർസലീനോ കേരള ബ്ലാസ്റ്റേഴ്സിലേക്ക് എത്തിയേക്കും. താരവും കേരള ബ്ലാസ്റ്റേഴ്സും തമ്മിൽ ചർച്ച നടത്തുകയാണ്. താരം കേരള ബ്ലാസ്റ്റേഴ്സിലേക്ക് വരാൻ വേണ്ടി വേതനം കുറക്കാൻ തയ്യാറാണ് എന്നാണ് വിവരം. ഹൈദരബാദ് എഫ് സിയിൽ വലിയ ശമ്പളം വാങ്ങിയിരുന്ന താരമാണ് മാർസെലോ.

മാർസെലോയ്ക്ക് വേണ്ടി മറ്റൊരു ഐ എസ് എൽ ക്ലബ് കൂടെ രംഗത്തുണ്ട്. മുമ്പ് ഡെൽഹി ഡൈനാമോസിനു വേണ്ടി കളിക്കുമ്പോൾ ഐ എസ് എല്ലിൽ ഗോൾഡൻ ബൂട്ട് നേടിയിട്ടുള്ള താരമാണ് മാർസെലീനോ.കഴിഞ്ഞ ഐ എസ് എല്ലിൽ ഹൈദരാബാദിനു വേണ്ടി ഏഴു ഗോളുകളും രണ്ട് അസിസ്റ്റും നേടാനും താരത്തിനായിരുന്നു. ഇതുവരെ ഐ എസ് എല്ലിൽ ആകെ 31 ഗോളും 18 അസിസ്റ്റും നേടിയട്ടുള്ള മാർസെലീനോയെ സ്വന്തമാക്കിയാൽ അത് കേരള ബ്ലാസ്റ്റേഴ്സിന് വലിയ കരുത്ത് തന്നെ നൽകും.

Advertisement