മനോലോ മാർക്കസിന് ഇന്ന് ഹൈദരാബാദ് പരിശീലകനായുള്ള അവസാന മത്സരം

Newsroom

ഇന്ന് കോഴിക്കോട് ഇഎംഎസ് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടക്കുന്ന ഹീറോ ക്ലബ് പ്ലേ ഓഫ് പോരാട്ടം ഹൈദരാബാദ് എഫ്‌സി ഹെഡ് കോച്ച് മനോലോ മാർക്വേസിന്റെ അവസാന മത്സരമാകും. ഈ സീസണോടെ ക്ലബ് വിടും എന്ന് മനോലോ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു‌. അദ്ദേഹം ജൂൺ ആദ്യത്തോടെ എഫ് സി ഗോവയുടെ പരിശീകനായി മാറാൻ ഒരുങ്ങുകയാണ്‌.

മനോലോ 23 05 03 09 22 50 407

2021-22 സീസണിൽ ഹൈദരാബാദിനെ ചരിത്രപരമായ ഇന്ത്യൻ സൂപ്പർ ലീഗ് കിരീടത്തിലേക്കു നയിച്ച പരിശീലകനാണ് മാർക്കേസ്. ഈ സീസണിൽ ക്ലബിനെ ഐ എസ് എൽ സെമിഫൈനലിലേക്കും മാർക്കേസ് നയിച്ചിരുന്നു.

അദ്ദേഹം ഇന്ത്യയിൽ എത്തിയത് മുതലാണ് ഹൈദരാബാദ് എഫ് സിയുടെ നല്ല കാലം ആരംഭിച്ചത്‌. അവർ കളിക്കുന്ന ഫുട്ബോളും ഇന്ത്യൻ ഫുട്ബോൾ പ്രേമികളുടെ പ്രശംസ നേടിയിട്ടുണ്ട്. 65 മത്സരങ്ങളിൽ ഹൈദരബാദിനെ പരിശീലിപ്പിച്ച മനോലോ 31 മത്സരങ്ങളിൽ ടീമിനെ വിജയത്തിലേക്ക് നയിച്ചു. 12 പരാജയങ്ങൾ മാത്രമെ അദ്ദേഹത്തിന്റെ കീഴിൽ ഹൈദരാബാദ് വഴങ്ങിയുള്ളൂ.