ഐ എസ് എല്ലിലെ ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ആരാധാകരായ മഞ്ഞപ്പട പാടിയ ചാന്റ്സ് വിവാദമായിരുന്നു. ഈസ്റ്റ് ബംഗാളിന്റെ മലയാളി താരമായ വി പി സുഹൈറിന് എതിരെ പാടിയ ചാന്റ്സ് മഞ്ഞപ്പടക്ക് എതിരെ വിമർശനം ഉയരാൻ കാരണം ആയിരുന്നു. ഇത് മഞ്ഞപ്പടക്ക് എതിരെ സൈബർ ബുള്ളിയിങിന് കാരണം ആയെന്ന് മഞ്ഞപ്പട ഇന്ന് പ്രസ്താവന ഇറക്കി. മഞ്ഞപ്പടയിലെ അംഗങ്ങൾക്ക് എതിരെ സൈബർ ആക്രമണം ആണ് നടക്കുന്നത് എന്നും മഞ്ഞപ്പട അംഗങ്ങൾക്ക് എതിരെ തെറിവിളികൾ നടക്കുന്നുണ്ട് എന്നും മഞ്ഞപ്പട ഇന്ന് പുറത്ത് ഇറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.
ഒരു ടീം ഹോം സ്റ്റേഡിയത്തിൽ കളിക്കുമ്പോൾ അവർക്ക് എല്ലാ പിന്തുണയും ലഭിക്കുന്നു എന്ന് ഉറപ്പാക്കുകയും എതിരാളികൾ ഭയക്കുന്ന അന്തരീക്ഷം ഉണ്ടാക്കുകയും ആരാധക ക്ലബിന്റെ പ്രധാന ഉത്തരവാദിത്വം എന്ന് മഞ്ഞപ്പട ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.
കേരളത്തെയോ ഇന്ത്യയെയോ പ്രതിനിധീകരിക്കുന്ന എല്ലാ താരങ്ങളെയും പിന്തുണക്കാൻ മഞ്ഞപ്പട മുന്നിൽ ഉണ്ടാകും. എന്നാൽ ക്ലബ് ഫുട്ബോളിൽ അതിന് പ്രസക്തിയില്ല. എതിരാളിയുടെ പേരോ നാടോ 90 മിനുട്ടിൽ കാര്യമാക്കില്ല എന്നും അവർ എതിരാളി മാത്രമാണെന്നും അവർ പറഞ്ഞു.
Manjappada's statement on cyberbullying towards our members following the ISL's first match.#Manjappada #KoodeyundManjappada#StopCyberbullying#KBFC #YennumYellow pic.twitter.com/7z8xm3NHON
— Manjappada (@kbfc_manjappada) October 12, 2022