ഇനി താരങ്ങളെ അസഭ്യം പറയില്ല, സൈബർ ആക്രമണത്തിന് എതിരെ മഞ്ഞപ്പട

Newsroom

കുറച്ചധികം കാലമായി കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് എതിരെ ഉണ്ടായിരുന്ന പ്രധാന ആരോപണമായിരുന്നു കളിക്കാർക്കെതിരാറ്റ സൈബർ ആക്രമണം. കളിക്കാരെ സാമൂഹിക മാധ്യമങ്ങൾ വഴി അസഭ്യം പറയുന്നത് പതിവായതോടെ കേരള ബ്ലാസ്റ്റേഴ്സിന്റെ പല താരങ്ങളും ഇതിനെതിരെ രംഗത്ത് വന്നിരുന്നു. അവസാന സീസണിൽ മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം സി കെ വിനീതിനെതിരെ ഇല്ലാ കഥകൾ പടച്ചു വിട്ടതും അത് കേസായതും ഒന്നും ആരും മറന്നു കാണില്ല. ഇപ്പോൾ ഇങ്ങനെയുള്ള പ്രശ്നങ്ങൾക്കൊക്കെ പരിഹാരം കാണാനുള്ള ചുവടുവെപ്പുമായി വന്നിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ് ആരാധക കൂട്ടായ്മയായ മഞ്ഞപ്പട.

ഇനി സൈബർ ആക്രമണങ്ങൾ നടത്തില്ല എന്ന് മഞ്ഞപ്പട പ്രതിജ്ഞ എടുത്തിരിക്കുകയാണ്. മഞ്ഞപ്പടയുടെ ഗ്ലോബൽ മീറ്റിലാണ് ഇങ്ങനെ ഒരു തീരുമാനം ഉണ്ടായിരിക്കുന്നത്. കളിക്കാർക്കും കോച്ചിംഗ് സ്റ്റാഫുകൾക്കും സോഷ്യൽ മീഡിയയിൽ നേരിടേണ്ടി വരുന്ന ആക്രമണങ്ങൾക്ക് എതിരെ പ്രവർത്തിക്കാനും ഇതിനായി #StopCyberAbuse – എന്ന ക്യാമ്പയിൻ തുടങ്ങുന്നതിനുമാണ് മഞ്ഞപ്പട ഗ്ലോബൽ മീറ്റിൽ തീരുമാനിച്ചത്. എല്ലാ ആരാധകരും തങ്ങൾക്ക് ഒപ്പ ഈ കാര്യത്തിൽ ഉണ്ടാകും ർന്ന് മഞ്ഞപ്പട പ്രതീക്ഷ പ്രകടിപ്പിച്ചു. വിമർശിക്കാം എന്നും എന്നാൽ അത് അധിക്ഷേപിച്ച് കൊണ്ടാകരുത് എന്നും മഞ്ഞപ്പട പറഞ്ഞു.