മുംബൈ സിറ്റിയുടെ താരമായിരുന്ന മന്ദർ റാവു ദേശായ് ഇനി ഈസ്റ്റ് ബംഗാളിൽ. ഫ്രീ എജന്റായ താരത്തെ ഈസ്റ്റ് ബംഗാൾ സ്വന്തമാക്കിയതായി ഇന്ന് അറിയിച്ചു. അവസാന മൂന്ന് വർഷമായി മന്ദർ റാവു മുംബൈ സിറ്റിക്ക് ഒപ്പം ആയിരുന്നു. അതിനു മുമ്പ് എഫ് സി ഗോവയിൽ ആയിരുന്നു. 50ൽ അധികം മത്സരങ്ങൾ താരം മുംബൈ സിറ്റിക്ക് ആയി കളിച്ചു. ഈ കഴിഞ്ഞ സീസണിൽ ആകെ 10 മത്സരങ്ങൾ മാത്രമെ താരം മുംബൈ സിറ്റിക്ക് വേണ്ടി കളിച്ചിട്ടുള്ളൂ.
ആറു വർഷത്തോളം ഗോവയ്ക്ക് ഒപ്പം കളിച്ച ശേഷമായിരുന്നു മന്ദർ റാവു മുംബൈ സിറ്റിയിലേക്ക് എത്തിയത്. മുംബൈ സിറ്റിക്ക് ഒപ്പം ഐ എസ് എൽ കിരീടം നേടാനും ഐ എസ് എൽ ഷീൽഡുകൾ നേടാനും അദ്ദേഹത്തിന് ആയിട്ടുണ്ട്.
138 മത്സരങ്ങൾ ഐ എസ് എല്ലിൽ ആകെ മന്ദർ കളിച്ചിട്ടുണ്ട്. ആറ് ഗോളുകളും 12 അസിസ്റ്റും മന്ദർ തന്റെ പേരിൽ കുറിച്ചു.
ഐ ലീഗിൽ ബെംഗളൂരു എഫ് സിക്ക് വേണ്ടി മുമ്പ് കളിച്ചിട്ടുണ്ട്. ഗോവൻ സ്വദേശിയായ മന്ദർ റാവു ഡെംപോ യൂത്ത് ടീമിലൂടെയാണ് കരിയർ ആരംഭിച്ചത്. 2013 മുതൽ മൂന്നു വർഷം ഡെംപോയ്ക്കു വേണ്ടി ബൂട്ടു കെട്ടി. ഡെംപോ ഐലീഗ് സെക്കൻഡ് ഡിവിഷൻ നേടിയപ്പോൾ മന്ദർ റാവുവും ടീമിനൊപ്പം ഉണ്ടായിരുന്നു.