കഥ മെനയേണ്ട!! ഗോവയിൽ പോയത് വാസ്കസിനെ കാണാൻ – ലൂണ കേരള ബ്ലാസ്റ്റേഴ്സ് വിടുമെന്ന ആശങ്ക വേണ്ട

Newsroom

ഇന്നലെ കേരള ബ്ലാസ്റ്റേഴ്സ് താരം അഡ്രിയാൻ ലൂണയെ എഫ് സി ഗോവയും എ ടി കെ മോഹൻ ബഗാനും തമ്മിലുള്ള മത്സരത്തിന്റെ ഗ്യാലറിയിൽ കണ്ടിരുന്നു. ഈ ചിത്രം വെച്ച് ലൂണഎഫ് സി ഗോവയിലേക്ക് പോകുമെന്ന് അഭ്യൂഹങ്ങൾ പടച്ചുവിട്ടവർക്ക് മറുപടിയുമായി ലൂണ എത്തി. ഇന്ന് ഇൻസ്റ്റഗ്രാമിലൂടെ ഇത്തരം അഭ്യൂഹങ്ങളെ ലൂണ തള്ളി. താൻ ഇന്നലെ ഗോവയിൽ പോയത് തന്റെ സുഹൃത്ത് വാസ്കസിനെയും കുടുംബത്തെയും കാണാൻ ആണ് എന്ന് ലൂണ പറഞ്ഞു.

20221121 175732

അങ്ങനെ പോയപ്പോൾ കളി കാണാൻ അവസരം ലഭിച്ചു. അപ്പോൾ കളിയും കണ്ടു. അത്ര മാത്രമെ ഉള്ളൂ. ആരും കഥകൾ മെനയേണ്ടതില്ല എന്ന് ലൂണ പറഞ്ഞു. ടീമിന് വെക്കേഷൻ ആണെങ്കിലും താൻ പരിശീലനം തുടരുക ആണെന്നും താമസിയാതെ വീണ്ടും കാണാം എന്നും ലൂണ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിൽ ഒരുമിച്ചു കളിച്ചവരാണ് ലൂണയും വാസ്കസും. സീസൺ അവസാനിച്ചപ്പോൾ വാസ്കസ് എഫ് സി ഗോവയുമായി കരാർ ഒപ്പുവെക്കുക ആയിരുന്നു‌.

കേരള ബ്ലാസ്റ്റേഴ്സ് 20221121 175819