“എന്താണ് റഫറിയെ കുറിച്ച് നിങ്ങളുടെ അഭിപ്രായം?”, ചോദിക്കേണ്ട ചോദ്യവുമായി ലൂണ!!

Img 20211212 224254

കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് ഈസ്റ്റ് ബംഗാളിന് എതിരായ സമനില നിരാശയുടേത് ആയിരുന്നു. നന്നായി കളിച്ചിട്ടും കേരള ബാസ്റ്റേഴ്സിന്റെ രണ്ടു ഗോളുകൾ ഇന്ന് റഫറി നിഷേധിക്കുന്നത് കാണാൻ ആയി. മത്സര ശേഷം അഭിമുഖം നൽകിയ കേരള ബ്ലാസ്റ്റേഴ്സ് താരം അഡ്രിയൻ ലൂണ റഫറിയിൽ തനിക്കുള്ള അതൃപ്തി വ്യക്തമാക്കി. അഭിമുഖത്തിൽ അവതാരികയും വിദഗ്ദ്ധരും ചോദ്യം ചോദിച്ചു കഴിഞ്ഞ ശേഷം അവതാരികയോട് തിരികെ ചോദ്യം ചോദിച്ചാണ് ലൂണ വിഷമം അറിയിച്ചത്. നിങ്ങൾ എന്താണ് ഇന്നത്തെ റഫറിയെ കുറിച്ച് ചിന്തിക്കുന്നത് എന്നായിരിന്നു ലൂണയുടെ ചോദ്യം.

നിങ്ങളൊ അല്ലായെങ്കിൽ സ്റ്റുഡിയോയിൽ ഇരിക്കുന്നവരോ റഫറിയെ കുറിച്ചുള്ള അഭിപ്രായം ഒന്ന് വ്യക്തമാക്കണം എന്നും ലൂണ പറഞ്ഞു. എന്നാൽ അതിന് ഉത്തരം നൽകാൻ ആവില്ല എന്ന് പറഞ്ഞ് അഭിമുഖം ഐ എസ് എൽ അധികൃതര അവസാനിപ്പിച്ചു. ലൂണയുടെ രോഷം ഇന്ന് മത്സരം കണ്ട കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്കും ഉള്ളതായിരുന്നു. വാസ്കസ് നേടിയ ആദ്യ പകുതിയിലെ ഗോൾ ആദ്യം അനുവദിച്ച ശേഷം ഗോളല്ല എന്ന വിധിച്ചത് ലജ്ജാവഹമായ റഫറിയിങ് ആയിരുന്നു.

Previous articleഒസാസുനക്ക് മുന്നിലും ബാഴ്സലോണ പതറി
Next articleഎന്തൊരു ടാലന്റാണ് ഈ ഗാലഹർ!!