“ലൂണയെ ഫുൾബാക്കായി കളിപ്പിച്ചാലും തിളങ്ങും” – കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ

Newsroom

Updated on:

കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് മധ്യനിരയിൽ ആയിരുന്നു ലൂണയെ കളിപ്പിച്ചത്. ഇവാൻ കലിയുഷ്നിയുടെ അഭാവത്തിൽ മധ്യനിരയിൽ കളിക്കാൻ എത്തിയ ലൂണ ഗംഭീര പ്രകടനം തന്നെ തന്റെ പുതിയ റോളിൽ നടത്തി. നിരവധി അവസരങ്ങൾ സൃഷ്ടിച്ച ലൂണ കേരള ബ്ലാസ്റ്റേഴ്സിന്റ മൂന്ന് ഗോളുകളിൽ അവസാന ഗോൾ നേടുകയും ചെയ്തു. കളിയിലെ ഏറ്റവും മികച്ച ഗോളായിരുന്നു ഇത്. ലൂണയുടെ പ്രകടനത്തെ പരിശീലകൻ ഇവാൻ വുകൊമാനോവിചും പ്രശംസിച്ചു.

ലൂണ 23 01 03 21 33 19 785

അദ്രിയാൻ ഗംഭീര പ്രകടനമാണ് ഇന്ന് മിഡ്ഫീൽഡിൽ നടത്തിയത്. ലൂണയുടെ വർക്ക് റേറ്റ് അദ്ദേഹത്തെ വലിയ താരമാക്കി മാറ്റുന്നു എന്ന് ഇവാൻ പറയുന്നു. ലൂണയുടെ ഫുൾബാക്കായി കളിപ്പിച്ചാൽ പോലും ലൂണ തിളങ്ങും. ഏത് പൊസിഷനിലും കളിക്കാൻ കഴിവുള്ള താരമാണ് ലൂണ എന്നും ഇവാൻ പറഞ്ഞു.

ഇന്ന് ജംഷദ്പൂരിന് എതിരെ കേരള ബ്ലാസ്റ്റേഴ്സിന്റെ എല്ലാ താരങ്ങളും മികച്ചു നിന്നും എന്നും മൂന്ന് പോയിന്റിൽ താൻ സന്തോഷവാൻ ആണെന്നും ഇവാൻ പറഞ്ഞു.