കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ അദ്രിയാൻ ലൂണയ്ക്ക് ഏറ്റ പരിക്ക് സാരമുള്ളതാണ് എന്ന് റിപ്പോർട്ട്. താരത്തിന്റെ മുട്ടിനാണ് പരിക്കേറ്റത് എന്നും മൂന്ന് മാസം എങ്കിലും ചുരുങ്ങിയത് പുറത്തിരിക്കും എന്നുമാണ് റിപ്പോർട്ടുകൾ. താരം മുംബൈയിൽ വെച്ച് തന്റെ കാലിന് ശസ്ത്രക്രിയ നടത്തും. ഈ സീസണിൽ ഇനി ലൂണ കളിക്കാനുള്ള സാധ്യത വളരെ കുറവാണ് എന്ന് വേണം അനുമാനിക്കാൻ.
നാളെ നടക്കുന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ പഞ്ചാബ് എഫ് സിക്ക് എതിരായ മത്സരം ലൂണയ്ക്ക് നഷ്ടമാകും എന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ലൂണയുടെ അഭാവം കേരള ബ്ലാസ്റ്റേഴ്സിനെ കാര്യമായി ബാധിച്ചേക്കാം. ലൂണയെ ആശ്രയിച്ചാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ അറ്റാക്കുകൾ നീങ്ങുന്നത്. ഈ സീസണിൽ ഇതുവരെ 3 ഗോളും നാല് അസിസ്റ്റും ലൂണ സംഭാവന ചെയ്തിട്ടുണ്ട്. ലൂണ ദീർഘകാലം പുറത്തിരിക്കുക ആണെങ്കിൽ ക്ലബ് ജനുവരിയിൽ പുതിയ വിദേശ താരത്തെ ടീമിൽ എത്തിച്ചേക്കും.