കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ പഞ്ചാബ് എഫ്‌സിക്ക് വേണ്ടി നിർണായക ഗോൾ നേടിയ ലൂക്ക ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ശത്രു ആണ്. എന്നാൽ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ തന്നെ കൂവിവിളിച്ചതും തെറിവിളച്ചതും കൊച്ചിയിൽ തനിക്ക് പ്രചോദനമായാണ് മാറിയത് എന്ന് ലൂക്ക പറഞ്ഞു.
മനോരമഓൺലൈനുമായുള്ള അഭിമുഖത്തിൽ സംസാരിച്ച ലൂക്ക പറയുന്നു: “രണ്ടാം പകുതിയിൽ പകരക്കാരനായാണ് ഞാൻ കളത്തിൽ പ്രവേശിച്ചത്. അപ്പോൾ മുതൽ ബ്ലാസ്റ്റേഴ്‌സ് ആരാധകർ എന്നെ പരിഹസിക്കാൻ തുടങ്ങി. എന്നെ സമ്മർദ്ദത്തിലാക്കാനാണ് അവർ എൻ്റെ പേര് വിളിച്ചത് അഭ്യൂസ് ചെയ്തത്, പക്ഷേ അത് എനിക്ക് പ്രചോദനമാണായത്. ഗോൾ നേടിയതിന് ശേഷം, അതുവരെയുള്ള എല്ലാത്തിനും ഞാൻ ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് തിരികെ നൽകണമെന്ന് എനിക്ക് തോന്നി.”
“ശാരീരികമായി ശക്തനായാൽ മാത്രം പോരാ, നല്ല മാനസിക ശക്തിയും ഫുട്ബോൾ താരങ്ങൾക്ക് വേണം. അതുണ്ടെങ്കിൽ ഒരു സമ്മർദ്ദവും നിങ്ങളെ ബാധിക്കില്ല. ഇവിടെ ആരാധകരുടെ മുന്നിൽ കളിക്കുന്നതിൻ്റെ സമ്മർദ്ദം ഞങ്ങളെക്കാൾ കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾക്ക് ആണ് അനുഭവപ്പെടുന്നത്.”
മത്സരത്തിന് ശേഷം, സോഷ്യൽ മീഡിയയിൽ ബ്ലാസ്റ്റേഴ്‌സ് ആരാധകരിൽ നിന്ന് ലൂക്കയ്ക്ക് വലിയ ആക്രമണം ആണ് നേരിടേണ്ടി വരുന്നത്.