ലൊബേര ഐ എസ് എല്ലിൽ തിരികെയെത്തി, ഇനി ഒഡീഷയുടെ പരിശീലകൻ

Newsroom

ലൊബേര ഐ എസ് എല്ലി പരിശീലകനായി തിരികെയെത്തി. ഒഡീഷ എഫ് സി ലൊബേരയുടെ നിയമനം ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. മുംബൈ സിറ്റിയെ മുമ്പ് ഐ എസ് എൽ ചാമ്പ്യന്മാരാക്കിയ പരിശീലകൻ ആണ് സെർജി ലൊബേര. ഈസ്റ്റ് ബംഗാളുമായി ലൊബേര ചർച്ച നടത്തിയിരുന്നു എങ്കിലും അത് എവിടെയും എത്തിരുന്നില്ല. ചൈനീസ് ക്ലബായ സിചുവൻ ജിയുനിയു ക്ലബിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞാണ് ലൊബേര ഇന്ത്യയിലേക്ക് എത്തുന്നത്.

ലൊബേര 23 04 04 14 49 21 598

സെർജിയോ ലോബെറ അവസാനം ഇന്ത്യയിൽ മുംബൈ സിറ്റിയെ ആണ് പരിശീലിപ്പിച്ചത്. 2020 ഒക്ടോബറിൽ ആയിരുന്നു മുംബൈ സിറ്റിയിൽ ചേർന്നത്. ക്ലബ്ബിനെ ഐഎസ്എൽ ചരിത്രത്തിൽ ഐഎസ്എൽ ലീഗ് വിന്നേഴ്സ് ഷീൽഡും ഐഎസ്എൽ ട്രോഫിയും നേടുന്ന ആദ്യ ടീമാക്കി മാറ്റാൻ ലൊബേരയ്ക്ക് ആയിരുന്നു. മുംബൈ സിറ്റിയിൽ വരും മുമ്പ് ലൊബേരയുടെ കീഴിൽ എഫ് സി ഗോവയും ഗംഭീര പ്രകടനങ്ങൾ നടത്തിയിരുന്നു.