ഇന്നും ലൂണ ഇല്ല, കേരള ബ്ലാസ്റ്റേഴ്സ് ലൈനപ്പ് പ്രഖ്യാപിച്ചു

Newsroom

ഇന്ന് ഇന്ത്യൻ സൂപ്പർ ലീഗിൽ ഈസ്റ്റ് ബംഗാളിനെ നേരിടുന്ന കേരള ബ്ലാസ്റ്റേഴ്സ് ലൈനപ്പ് പ്രഖ്യാപിച്ചു. ക്യാപ്റ്റൻ ലൂണ ഇന്നും ടീമിനൊപ്പം ഇല്ല. മിലോസ് ആണ് ലൂണയുടെ അഭാവത്തിൽ ടീമിനെ നയിക്കുന്നത്. ജിമിനസ് ആദ്യ ഇലവനിൽ ഉണ്ട്.

സച്ചിൻ സുരേഷ് വല കാക്കുന്നു, സന്ദീപ്, പ്രിതം, മിലോസ്, നവോച എന്നിവർ ആണ് ഡിഫൻസിൽ. കോഫ്, വിബിൻ എന്നിവർ മധ്യനിരയിൽ. രാഹുൽ, ഡാനിഷ്, നോഹ, ജിമിനസ് എന്നിവർ മുൻ നിരയിൽ.

ലൈനപ്പ്;

20240922 185729