ലെന്നി റോഡ്രിഗസ് എഫ് സി ഗോവ വിടും

Newsroom

എഫ് സി ഗോവൻ താരം ലെന്നി റോഡ്രിഗസ് ക്ലബ് വിടും. താരത്തിന്റെ കരാർ ഈ സീസണോടെ അവസാനിക്കുകയാണ്‌. താരത്തെ ഫ്രീ ട്രാൻസ്ഫറിലൂടെ സ്വന്തമാക്കാൻ ഒഡീഷ എഫ് സി ശ്രമിക്കുന്നുണ്ട്‌. അടുത്തിടെ മാത്രമാണ് ലെന്നി എ ടി കെ മോഹൻ ബഗാനിൽ നിന്ന് ഗോവയിലേക്ക് മടങ്ങി എത്തിയത്. ജനുവരിയിൽ ഗോവയിലേക്ക് തിരികെ എത്തുന്നതിന് മുമ്പ് രണ്ട് വർഷത്തോളം ലെന്നി എ ടി കെ മോഹൻ ബഗാനൊപ്പം ആയിരുന്നു.

Picsart 23 05 10 23 24 48 757

സാൽഗോക്കർ അക്കാദമിയിലൂടെ വളർന്നു വന്ന താരം ചർച്ചിൽ, ഡെംപോ, മോഹൻ ബഗാൻ എന്നീ ടീമുകളുടെ ജേഴ്സിയും അണിഞ്ഞിട്ടുണ്ട്. 2014 മുതൽ 2017 വരെ പൂനെ സിറ്റിയുടെ കൂടെയായിരുന്നു ലെന്നി ഐ എസ് എൽ കളിച്ചത്. 36കാരനായ ലെന്നി റോഡ്രിഗസ് 136 മത്സരങ്ങൾ ഐ എസ് എല്ലിൽ ആകെ കളിച്ചിട്ടുണ്ട്.