സ്പാനിഷ് മിഡ്ഫീൽഡർ ലാൻസറോട്ടയുടെ അഭാവം എഫ് സി ഗോവയെ ബാധിക്കുകയില്ല എന്ന് എഫ് സി ഗോവയുടെ സ്ട്രൈക്കർ കോറൊമിനസ്. കഴിഞ്ഞ സീസണിൽ എഫ് സി ഗോവയുടെ പ്രധാന പ്ലേ മേക്കർ ആയിരുന്നു ലാൻസരോട്ടെ. കോറോയും ലാൻസരോട്ടെയും തമ്മിൽ ഉള്ള ഒത്തൊരുമ ആയിരുന്നു കഴിഞ്ഞ സീസണിൽ എഫ് സി ഗോവയെ വൻ അറ്റാക്കിംഗ് ടീമായി തന്നെ മാറ്റിയത്
എന്നാൽ ലാൻസരോട്ടെ എ ടി കെയിലേക്ക് ഇത്തവണ പോയത് ടീമിനെ ബാധിക്കുകയേ ഇല്ല എന്നാണ് കോറൊ പറയുന്നത്. ടീമിന്റെ ശൈലി ആണ് ഗോവയുടെ മികവിൽ പ്രധാനമെന്നും ലാൻസരോട്ടെ ഇല്ലായെങ്കിലും മികവിലേക്ക് ഉയരാൻ പറ്റുന്ന താരങ്ങൾ ടീമിൽ ഉണ്ടെന്നും കോറോ പറഞ്ഞു. കഴിഞ്ഞ തവണ 13 ഗോളുകളും 6 അസിസ്റ്റും ലാനസരോട്ടെ എഫ് സി ഗോവയ്ക്ക് സംഭാവന ചെയ്തിരുന്നു.
എഫ് സി ഗോവയിൽ കളിക്കുന്നതിൽ സന്തോഷമുണ്ടെന്നും ഗോവയിലെ താമസം തനിക്കും കുടുംബത്തിനും കഴിഞ്ഞ സീസണിൽ തന്നെ ഇഷ്ടമായെന്നും അതാണ് മടങ്ങി ഇവിടെ എത്തിയതെന്നും കോറോ പറഞ്ഞു.