ലക്ര നോർത്ത് ഈസ്റ്റിൽ തുടരും

Img 20210821 151616

ഡിഫൻഡർ പ്രൊവറ്റ് ലക്ര നോർത്ത് ഈസ്റ്റ് യുണൈറ്റഡിൽ തുടരും. താരം ക്ലബുമായി ഒരു വർഷത്തെ പുതിയ കരാർ ഒപ്പുവെച്ചു. കഴിഞ്ഞ സീസണിൽ പതിനൊന്ന് മത്സരങ്ങൾ കളിച്ച പ്രൊവറ്റ് ലക്ര ഈ സീസണിൽ സ്ഥിരമായ നോർത്ത് ഈസ്റ്റിന്റെ ആദ്യ ഇലവനിൽ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്. അവസാന നാലു സീസണുകളിലും ലക്ര നോർത്ത് ഈസ്റ്റിനൊപ്പം ഉണ്ടായിരുന്നു.

മുമ്പ് ഗോകുലത്തിനായി മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുള്ള താരമാണ് ലക്ര. 24കാരനായ താരം ലെഫ്റ്റ് ബാക്കായും സെന്റർ ബാക്കായും കളിക്കാൻ കഴിവുള്ള താരമാണ്. ഐ എസ് എല്ലിൽ ലക്ര നോർത്ത് ഈസ്റ്റ് യുണൈറ്റഡിനു വേണ്ടി മാത്രമെ കളിച്ചിട്ടുള്ളൂ. കൊൽക്കത്തൻ ക്ലബായ പതചക്രയ്ക്ക് വേണ്ടിയും ഇതിനു മുമ്പ് ലക്ര കളിച്ചിട്ടുണ്ട്.

Previous articleബ്രസീലിയൻ സെന്റർ ബാക്ക് സതാമ്പ്ടണിലേക്ക്
Next articleസൈമൺ കാറ്റിച്ച് ആര്‍സിബി മുഖ്യ കോച്ച് പദവി ഒഴിയുന്നു, ആഡം സംപയ്ക്ക് പകരം വനിന്‍ഡു ഹസരംഗയെ സ്വന്തമാക്കി ടീം