ലക്ര നോർത്ത് ഈസ്റ്റ് യുണൈറ്റഡിൽ തുടരും. താരം ക്ലബുമായി ഒരു വർഷത്തെ പുതിയ കരാർ ഒപ്പുവെച്ചു. കഴിഞ്ഞ സീസണിൽ അത്രയധികം അവസരങ്ങൾ നോർത്ത് ഈസ്റ്റിൽ ലഭിച്ചില്ല എങ്കിലും ക്ലബിനൊപ്പം തന്നെ തുടരാനാണ് ലക്രയുടെ തീരുമാനം. കഴിഞ്ഞ ഐ എസ് എല്ലിൽ വെറും ആറ് മത്സരങ്ങളിൽ മാത്രമാണ് ലക്ര ഇറങ്ങിയത്. പരിക്കായിരുന്നു ലക്രയ്ക്ക് കഴിഞ്ഞ സീസണിൽ തിരിച്ചടി ആയത്.
മുമ്പ് ഗോകുലത്തിനായി മികച്ച പ്രകടനമായിരുന്നു ലക്ര കാഴ്ചവെച്ചത്. അതാണ് താരത്തെ നോർത്ത് ഈസ്റ്റിൽ എത്തിച്ചത്. 21കാരനായ താരം ഗോകുലത്തിൽ ലെഫ്റ്റ് ബാക്കായായിരുന്നു 2017-18 സീസണ കൂടുതൽ കളിച്ചത്. 15 മത്സരങ്ങളിൽ ഗോകുലത്തിനായി ആ സീസണിൽ കളിച്ചിരുന്നു. ഐ എസ് എല്ലിൽ ലക്രയുടെ ആദ്യ ടീമാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്. കൊൽക്കത്തൻ ക്ലബായ പതചക്രയ്ക്ക് വേണ്ടിയും ഇതിനു മുമ്പ് ലക്ര കളിച്ചിട്ടുണ്ട്.