യുവ പ്രതിരോധനിരക്കാരൻ
കുനാൽ കുണ്ടായിക്കറിനെ എഫ് സി ഗോവ സ്വന്തമാക്കി. സ്പോർട്ടിംഗ് ക്ലബ് ഡി ഗോവയിൽ നിന്നാണ് മൂന്ന് വർഷത്തെ കരാറിൽ താരത്തെ എഫ് സി ഗോവ സ്വന്തമാക്കിയത്. കഴിഞ്ഞ സീസണിൽ സ്പോർടിംഗ് ഗോവയെ ഗോവ പ്രോ ലീഗ് ചാമ്പ്യന്മാരാക്കാൻ കുനാലിന് സഹായിക്കാൻ ആയിരുന്നു.
22കാരനായ താരം പ്രീസീസണിൽ ഗോവയുടെ സീനിയർ ടീമിനൊപ്പം ചേരും. താൻ എന്നും എഫ് സി ഗോവയുടെ ആരാധകനായിരുന്നു എന്നും ഈ നീക്കം സ്വപ്നസാക്ഷാത്കാരം ആണെന്നും കുനാൽ കരാർ ഒപ്പുവെച്ച ശേഷം പറഞ്ഞു.