കൊൽക്കത്ത ഡർബിയിൽ മോഹൻ ബഗാന് വിജയം. ഇന്ന് ഐ എസ് എല്ലിൽ നടന്ന മത്സരത്തിൽ എതിരില്ലാത്താ ഒരു ഗോളിനാണ് ഈസ്റ്റ് ബംഗാളിനെ മോഹൻ ബഗാൻ തോൽപ്പിച്ചത്. മത്സരത്തിന്റെ രണ്ടാം മിനുറ്റിൽ ആയിരുന്നു മോഹൻ ബഗാാന്റെ ഗോൾ.
മത്സരം ആരംഭിച്ച് 1 മിനുറ്റും 38 സെക്കൻഡും ആകവെ ജാമി മക്ലരനിലൂടെ ആണ് മോഹൻ ബഗാൻ ലീഡ് എടുത്തത്. ഇതിനു ശേഷം കളി നിയന്ത്രിക്കാൻ ബഗാനായി. രണ്ടാം പകുതിയിൽ 65ആം മിനുറ്റിൽ ഈസ്റ്റ് ബംഗാളിന്റെ സൗവിക് ചക്രവർത്തി ചുവപ്പ് കണ്ട് പുറത്തായതോടെ ഈസ്റ്റ് ബംഗാൾ കൂടുതൽ പ്രതിരോധാത്തിലായി.
ഈ വിജയത്തോടെ മോഹൻ ബഗാൻ 15 മത്സരങ്ങളിൽ നിന്ന് 35 പോയിന്റുമായി ലീഗിൽ ഒന്നാമത് നിൽക്കുകയാണ്. ഈസ്റ്റ് ബംഗാൾ 14 പോയിന്റുമായി 11ആം സ്ഥാനത്താണ്.