ഇന്ന് കൊൽക്കത്ത ഡാർബി, ഐ എസ് എല്ലിൽ മോഹൻ ബഗാനെ ആദ്യമായി വീഴ്ത്താൻ ഈസ്റ്റ് ബംഗാൾ

Newsroom

ഇന്ന് ഐ എസ് എല്ലിൽ കൊൽക്കത്തൻ ഡാർബി നടക്കും. 381ആമത് കൊൽക്കത്തൻ ഡാർബി ആകും ഇത്. ഗോവയിലെ മർഗോവിലുള്ള പിജെഎൻ സ്റ്റേഡിയത്തിൽ ആണ് മത്സരം നടക്കുന്നത്‌. ഈ സീസണിൽ പ്രതീക്ഷിച്ച ഫോമിലേക്ക് ഉയരാൻ ആവാത്ത എടികെ മോഹൻ ബഗാൻ അവസാന സ്ഥാനത്തുള്ള എസ്‌സി ഈസ്റ്റ് ബംഗാളിനെ നേരിടും.

തങ്ങളുടെ അവസാന മത്സരത്തിൽ ഒഡീഷ എഫ്‌സിക്കെതിരെ ഗോൾരഹിത സമനിലയുമായാണ് മോഹൻ ബഗാൻ വരുന്നത്. ഈസ്റ്റ് ബംഗാൾ ആകട്ടെ ഹൈദരാബാദ് എഫ്‌സിയിൽ നിന്ന് 0-4ന്റെ വലിയ പരാജയം അവസാന മത്സരത്തിൽ ഏറ്റുവാങ്ങിയിരുന്നു.

ജുവാൻ ഫെറാൻഡോ എടികെ മോഹൻ ബഗാൻ പരിശീലകനായ ശേഷം ബഗാൻ തോൽവി അറിഞ്ഞിട്ടിഅ. ഐ‌എസ്‌എല്ലിൽ എ‌ടി‌കെ മോഹൻ ബഗാൻ ഇതുവരെ ഈസ്റ്റ് ബംഗാളിനോട് പരാജയപ്പെട്ടിട്ടും ഇല്ല. ഐ എസ് എല്ലിൽ മൂന്ന് തവണ ഏറ്റുമുട്ടിയപ്പോഴും വിജയം മോഹൻ ബഗാനായിരുന്നു‌

10 കളികളിൽ നാല് വിജയങ്ങളും നാല് സമനിലകളും രണ്ട് തോൽവികളും നേടി 16 പോയിന്റുമായി ബഗാൻ ലീഗ് പട്ടികയിൽ എട്ടാം സ്ഥാനത്താണ്.

13 കളികളിൽ നിന്ന് ഒരു ജയവും ആറ് സമനിലയും ആറ് തോൽവിയും രേഖപ്പെടുത്തി ഒമ്പത് പോയിന്റുമായി ഈസ്റ്റ് ബംഗാൾ പട്ടികയുടെ അവസാന സ്ഥാനത്താണ്.