കൊൽക്കത്തൻ ഡാർബിയിൽ ഈസ്റ്റ് ബംഗാൾ വധം, ആദ്യ പകുതിയിൽ തന്നെ ബഗാൻ മൂന്ന് ഗോളുകൾക്ക് മുന്നിൽ

20211127 201448

ഐ എസ് എല്ലിൽ ഏവരും കാത്തിരുന്ന കൊൽക്കത്തൻ ഡാർബി ആദ്യ പകുതിക്ക് പിരിയുമ്പോൾ മോഹൻ ബഗാൻ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് മുന്നിൽ. ഈസ്റ്റ് ബംഗാളിനെ ഒരു ദയയുമില്ലാത്ത രീതിയിലാണ് മോഹൻ ബഗാൻ ഇന്ന് നേരിട്ടത്. മത്സരം ആരംഭിച്ച് 23 മുനുട്ടുകൾക്ക് അകം തന്നെ ബഗാൻ ഇന്ന് എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് മുന്നിൽ എത്തി. 12ആം മിനുട്ടിൽ പ്രിതം കൊട്ടാൽ നൽകിയ പാസിൽ നിന്ന് റൊയ്യ് കൃഷ്ണ ആണ് കളിയിലെ ആദ്യ ഗോൾ നേടിയത്.

രണ്ട് മിനുട്ടുകൾക്ക് ശേഷം ബഗാൻ മൻവീർ സിംഗിലൂടെ രണ്ടാം ഗോളും നേടി. കൗകോയുടെ ത്രൂപാസ് സ്വീകരിച്ച് ഒരു ബുള്ളർ സ്ട്രൈക്കിൽ മൻവീർ അരിന്ദത്തെ കീഴ്പ്പെടുത്തുക ആയിരുന്നു. ഇതിനു ശേഷവും മോഹൻ ബഗാൻ അറ്റാക്ക് തുടർന്നു. 23ആം മിനുട്ടിൽ ഗോൾ കീപ്പർ അരിന്ദത്തിന്റെ പിഴവിൽ നിന്നു വീണു കിട്ടിയ അവസരം ലിസ്റ്റൺ വലയിൽ എത്തിച്ച് സ്കോർ 3-0 എന്നാക്കി. ഇതിനു ശേഷം ഈസ്റ്റ് ബംഗാൾ അവരുടെ ഗോൾ കീപ്പറെ പിൻവലിക്കുന്നതും കാണാനായി.

രണ്ടാം പകുതിയിൽ എങ്കിലും ഈസ്റ്റ് ബംഗാൾ പൊരുതും എന്നാണ് ഫുട്ബോൾ പ്രേമികൾ ആഗ്രഹിക്കുന്നത്.

Previous articleജയം എന്തെന്ന് അറിയാത്ത ന്യൂകാസിൽ, ആഴ്സണൽ വിജയ വഴിയിൽ തിരികെയെത്തി
Next article“ബെംഗളൂരുവിന് എതിരായത് ഒരു സാധാരണ മത്സരം മാത്രം” – ഇവാൻ