കൊൽക്കത്ത ഡർബി വീണ്ടും എ ടി കെ മോഹൻ ബഗാനൊപ്പം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ലീഗ് ഘട്ടം ഡർബി വിജയത്തോടെ അവസാനിപ്പിച്ച് എ ടി കെ മോഹൻ ബഗാൻ. ഇന്ന് നടന്ന കൊൽക്കത്ത ഡാർബിയിൽ ഈസ്റ്റ് ബംഗാളിനെ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് തോൽപ്പിക്കാൻ മോഹൻ ബഗാനായി. ആവേശകരമായ മത്സരത്തിൽ തുടക്കം മുതൽ എ ടി കെയ്ക്ക് ഒപ്പം പൊരുതാൻ ഈസ്റ്റ് ബംഗാളിനായി. ആദ്യ ഗോൾ വീഴാൻ 68 മിനുട്ട് വരെ വൈകിപ്പിക്കാൻ ഈസ് ബംഗാളിനായി. എന്നാൽ എ ടി കെയുടെ തുടർ ആക്രമണങ്ങൾക്ക് അവസാനം ഫലം ലഭിച്ചു.

Picsart 23 02 25 21 19 28 743

68ആം മുനുട്ടിൽ ഒരു ക്ലോസ് റേഞ്ചറിലൂടെ സ്ലാകോ ഡമാഹാനോവിച് അവർക്ക് ലീഡ് നൽകി. പിന്നീട് അവർ രണ്ടാം ഗോളിനായുള്ള അന്വേഷണം ആയിരുന്നു. 90ആം മിനുട്ടിൽ പെട്രറ്റോസിലൂടെ എ ടി കെ രണ്ടാം ഗോളും നേടി വിജയം ഉറപ്പിച്ചു.

ഈ വിജയത്തോടെ എ ടി കെ മോഹൻ ബഗാൻ ലീഗിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി. 20 മത്സരങ്ങളിൽ നിന്ന് 34 പോയിന്റുമായി അവർ ലീഗ് ഘട്ടം അവസാനിപ്പിച്ചു.