വിജയം തുടരണം, കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഈസ്റ്റ് ബംഗാളിന് എതിരെ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഐ എസ് എല്ലിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് വീണ്ടും ഇറങ്ങുകയാണ്. ഈസ്റ്റ് ബംഗാളിനെ ആണ് കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് നേരിടുന്നത്. നേരത്തെ കേരള ബ്ലാസ്റ്റേഴ്സ് ഈസ്റ്റ് ബംഗാളിനെ നേരിട്ടപ്പോൾ 1-1 എന്ന സമനിലയിൽ ആയിരുന്നു മത്സരം അവസാനിച്ചിരുന്നത്. കേരള ബ്ലാസ്റ്റേഴ്സിനോട് കളിച്ച അന്നു മുതൽ ഇതുവരെ കളിച്ച നാലു മത്സരങ്ങളിലും പരാജയപ്പെടാത്ത ടീമാണ് ഈസ്റ്റ് ബംഗാൾ. യുവതാരം ബ്രൈറ്റ് എത്തിയതോടെ ആരെയും തോൽപ്പിക്കാൻ കഴിയുന്ന ടീമായി ഈസ്റ്റ് ബംഗാൾ മാറിയിട്ടുണ്ട്.

കേരള ബ്ലാസ്റ്റേഴ്സും ഇപ്പോൾ മെച്ചപ്പെട്ട ഫോമിലേക്ക് വരികയാണ്. വിജയിച്ചാലും ഇല്ലായെങ്കിലും മികച്ച അറ്റാക്കിംഗ് ഫുട്ബോൾ കളിക്കുന്ന കേരള ബ്ലാസ്റ്റേഴ്സിൽ ആരാധകർക്ക് ഇപ്പോഴും പ്രതീക്ഷയുണ്ട്. ഇന്ന് ഈസ്റ്റ് ബംഗാളിനെ തോൽപ്പിച്ചാൽ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമാകും. ഇന്ന് പുതിയ സൈനിംഗ് ജുവൻഡെ കേരള ബ്ലാസ്റ്റേഴ്സിനായി അരങ്ങേറ്റം നടത്തും.ഡിഫൻഡർ കോനെ പരിക്ക് മാറാത്തതിനാൽ ഇന്ന് ഉണ്ടാകില്ല. ഹൂപ്പർ, മറെ സഖ്യം ഇന്ന് അറ്റാക്കിൽ ഒരുമിച്ച് ഇറങ്ങാനും സാധ്യതയുണ്ട്. ഇന്ന് രാത്രി 7.30നാണ് മത്സരം നടക്കുന്നത്.