സാമുവൽ താരമായി, പ്രീസീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഗംഭീര തിരിച്ചുവരവ്

- Advertisement -

കേരളത്തിലെ ആദ്യ പ്രീസീസൺ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് ഗംഭീര വിജയം. ഇന്ന് പനമ്പിള്ളി നഗറിൽ നടന്ന മത്സരത്തിൽ കർണാടക ക്ലബായ സൗത്ത് യുണൈറ്റഡിനെ ആയിരുന്നു കേരള ബ്ലാസ്റ്റേഴ്സ് നേരിട്ടത്. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ വിജയം. തുടക്കത്തിൽ ഒരു ഗോളിന് പിറകിൽ പോയ ശേഷമായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ തിരിച്ചുവരവും വിജയവും.

ആദ്യ പകുതിയിൽ മഗേഷിന്റെ സ്ട്രൈക്കിൽ ആണ് സൗത്ത് യുണൈറ്റഡ് മുന്നിൽ എത്തിയത്. എന്നാൽ രണ്ടാം പകുതിയിൽ തിരിച്ചടിക്കാൻ ബ്ലാസ്റ്റേഴ്സിനായി. ആദ്യം നർസാരിയുടെ ഗോളിലൂടെ ആയിരുന്നു ബ്ലാസ്റ്റേഴ്സ് തിരിച്ചടി തുടങ്ങിയത്. പിന്നാലെ ഒരു തകർപ്പൻ ഫ്രീകിക്കിലൂടെ യുവതാരം സാമുവൽ കേരള ബ്ലാസ്റ്റേഴ്സിന് ലീഡ് നൽകി. കളിയുടെ അവസാന നിമിഷങ്ങളിൽ ഡിഫൻഡർ സുഖിവർലുണും കേരള ബ്ലാസ്റ്റേഴ്സിനായി ഗോൾ നേടി. സന്ദേശ് ജിങ്കൻ, സഹൽ, പ്രശാന്ത്, രെഹ്നേഷ്, രാഹുൽ, ജെസ്സെൽ എന്നിങ്ങനെ പ്രമുഖരെല്ലാം ഇന്ന് കേരള ബ്ലാസ്റ്റേഴ്സിനായി കളത്തിൽ ഇറങ്ങിയിരുന്നു.

Advertisement