ഐ എസ് എല്ലിനായി കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ ഗോവയിൽ എത്തി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഐ എസ് എല്ലിനായുള്ള ഒരുക്കത്തിനായി ക്ലബുകൾ എല്ലാം ഗോവയിൽ എത്തികൊണ്ടിരിക്കുകയാണ്‌. ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളും ഗോവയിൽ എത്തി. കേരള ബ്ലാസ്റ്റേഴ്സിന്റെ 22 ഇന്ത്യൻ താരങ്ങളാണ് ഗോവയിൽ എത്തിയിരിക്കുന്നത്. താരങ്ങൾ നിർബന്ധിത ഐസൊലേഷനിൽ പോകും. ഒരാഴ്ചത്തെ ഐസൊലേഷൻ ശേഷം നടക്കുന്ന കൊറോണ പരിശോധനയ്ക്ക് ശേഷമാകും താരങ്ങൾ പരിശീലനം ആരംഭിക്കുക.

പരിശീലന ഗ്രൗണ്ടിന് സമീപത്ത് തന്നെയുള്ള ഹോട്ടലിൽ ആണ് കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ ഐസൊലേഷൻ സൗകര്യം ഒരുക്കിയിരിക്കുന്നത്. ഗോൾ കീപ്പർ ഗിൽ ഒഴികെ കേരള ബ്ലാസ്റ്റേഴ്സിന്റെ ബാക്കി എല്ലാ ഇന്ത്യൻ താരങ്ങളും ഗോവയിൽ ഉണ്ട്. സഹൽ, രാഹുൽ, പ്രശാന്ത്, ഹക്കു, അർജുൻ, ബിലാൽ, ആൽബിനോ ഗോമസ്, ജെസൽ, നിശുകുമാർ എന്നീ പ്രമുഖരൊക്കെ ടീമിനൊപ്പം ഉണ്ട്. വിദേശ താരങ്ങളും ഒപ്പം പരിശീലക സംഘവും താമസിയാതെ ഗോവയിൽ എത്തും.