കേരള ബ്ലാസ്റ്റേഴ്സിന് ഈ സീസണിൽ മികച്ച യുവതാരങ്ങളുടെ വലിയ നിര തന്നെ ഉണ്ട്. യുവതാരങ്ങൾ അവർക്ക് ലഭിക്കുന്ന അവസരങ്ങൾ മുതലാക്കണം എന്നും അത് മികച്ച രീതിയിൽ ഉപയോഗിക്കണം എന്നും കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ കിബു വികൂന പറഞ്ഞു. അവസരങ്ങൾ ആര് നന്നായി ഉപയോഗിക്കുന്നോ അവർ തുടർച്ചയായി കളിച്ചു കൊണ്ടിരിക്കും എന്നും കിബു വികൂന പറഞ്ഞു.
കേരള ബ്ലാസ്റ്റേഴ്സിന് ഇത്തവണ മികച്ച യുവതാരങ്ങളും ഒപ്പം പരിചയ സമ്പത്തുള്ള താരങ്ങളും ഉണ്ട്. യുവത്വത്തിന്റെയും പരിചയ സമ്പത്തിന്റെയും ബാലൻസ് ആണ് ടീം സൃഷ്ടിക്കാൻ ശ്രമിക്കുന്നത്. വികൂന പറഞ്ഞു. സ്ക്വാഡിൽ താൻ പൂർണ്ണ തൃപ്തനാണ് എന്നും ഈ ടീമിൽ വലിയ പ്രതീക്ഷയുണ്ട് എന്നും വികൂന പറഞ്ഞു.













