കേരള ബ്ലാസ്റ്റേഴ്‌സിൻ്റെ സ്‌ട്രൈക്കർ ഇഷാൻ പണ്ഡിത പൂർണ്ണ ഫിറ്റ്‌നസിലേക്ക് അടുക്കുന്നു. അടുത്ത 7-10 ദിവസത്തിനുള്ളിൽ താരം കളത്തിലിറങ്ങുമെന്ന് പ്രമുഖ മാധ്യമ പ്രവർത്തകൻ മാർക്കസ് റിപ്പോർട്ട് ചെയ്യുന്നു.
നേരത്തെ പരിക്കേറ്റിരുന്ന ഇഷാൻ പരിക്കിൽ നിന്ന് മോചിതനായെങ്കിലും ബെംഗളൂരു എഫ്‌സിക്കെതിരായ മത്സരത്തിന് ദിവസങ്ങൾക്ക് മുമ്പ് വീണ്ടും പരിക്കിന്റെ തിരിച്ചടി നേരിടുക ആയിരുന്നു. രണ്ടാമത്തെ പരിക്കിൽ നിന്ന് മോചിതനായ ഇഷാൻ, പരിശീലനം പുനരാരംഭിച്ചിട്ടുണ്ട്.
ഇഷാൻ മാത്രമല്ല ജീസസ്, വിബിൻ എന്നിവരും പരിക്ക് മാറി വരുന്നതിന് അടുത്താണ്.