ഐ എസ് എൽ അടുത്തു, കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി അങ്കത്തിന് ഇറങ്ങുന്ന സ്ക്വാഡ് അറിയാം

Img 20201103 235639
Credit; Twitter
- Advertisement -

ഐ എസ് എൽ തുടങ്ങാൻ ഇനി രണ്ടാഴ്ച കൂടി മാത്രമെ ഉള്ളൂ. ഗോവയിൽ പരിശീനം നടത്തുന്ന കേരള ബ്ലാസ്റ്റേഴ്സ് അവരുടെ ഐ എസ് എൽ സ്ക്വാഡ് പ്രഖ്യാപിച്ചു കഴിഞ്ഞു. ഏഴു വിദേശ താരങ്ങൾ അടങ്ങിയ 33 അംഗ ടീമിനെയാണ് കേരള ബ്ലാസ്റ്റേഴ്സ് തിരഞ്ഞെടുത്തിരിക്കുന്നത്. 35 അംഗ സ്ക്വാഡിനെ വരെ ഐ എസ് എല്ലിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. അവസാന സീസണുകളിലെ നിരാശ മാറ്റാൻ ഉറച്ചാണ് കേരള ബ്ലാസ്റ്റേഴ്സ് ഇത്തവണ ഒരുങ്ങുന്നത്.

അത് കേരള ബ്ലാസ്റ്റേഴ്സിന്റെ വിദേശ സൈനിംഗുകളിൽ നിന്ന് തന്നെ മനസ്സിലാക്കാം. ലോകഫുട്ബോളിന്റെ പ്രധാന വേദികളിൽ കഴിവ് തെളിയിച്ച താരങ്ങളെയാണ് കേരള ബ്ലാസ്റ്റേഴ്സ് ഇത്തവണ വിദേശ താരങ്ങളായി എത്തിച്ചിരിക്കുന്നത്. ഗാരി ഹൂപ്പറും, ജോർദാൻ മുറേയും, കോസറ്റയും, കോനെയും ഒക്കെ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ഏറെ പ്രതീക്ഷ നൽകുന്ന താരങ്ങളാണ്.

അഞ്ച് മലയാളി താരങ്ങൾ ഇത്തവണ സ്ക്വാഡിൽ ഉണ്ട്. അഞ്ചും യുവ താരങ്ങളാണ്. ഡിഫൻഡർ ഹക്കു, മധ്യനിരയിൽ തിളങ്ങുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന സഹൽ അബ്ദുൽ സമദ്, രാഹുൽ കെ പി, അർജുൻ ജയരാജ്, പ്രശാന്ത് എന്നിവരാണ് മലയാളി താരങ്ങളായി സ്ക്വാഡിൽ ഉള്ളത്. നിശു കുമാർ, ജെസ്സൽ, ഗിവ്സൺ, ജീക്സൺ, നവോറം തുടങ്ങി മികച്ച ഇന്ത്യൻ താരങ്ങളും സ്ക്വാഡിൽ ഉണ്ട്. നവംബർ 20ന് ഐ എസ് എല്ലിലെ ആദ്യ മത്സരത്തിൽ മോഹൻ ബഗാനെയാണ് കേരള ബ്ലാസ്റ്റേഴ്സ് നേരിടുന്നത്. ഇതുവരെ നടന്ന രണ്ട് സന്നാഹ മത്സരങ്ങളിലും മികച്ച പ്രകടനം നടത്താൻ കേരള ബ്ലാസ്റ്റേഴ്സിനായിരുന്നു‌

കേരള ബ്ലാസ്റ്റേഴ്സ് സ്ക്വാഡ്;

GOALKEEPER: Bilal Khan, Prabhsukhan Singh Gill, Muheet Sabir, Albino Gomes.

DEFENDERS: Costa Nhamoinesu, Abdul Hakku, Kenstar Kharshong, Lalruattharra, Sandeep Singh, Bakary Kone, Nishu Kumar, Denechandra Meiti, Jessel Carneiro.

MIDFEILDERS: Vicente Gomez, Prasanth K, Seityasen Singh, Rohit Kumar, Facundo Pereyra, Givson Singh, Jeakson Singh, Nongdamba Naorem, Rahul KP, Sahal Abdul Samad, Ayush Adhikari, Sergio Cidoncha, Ritwik Das, Arjun Jayaraj, Puitea, Gotimayum Muktasana.

STRIKERS: Gary Hooper, Jordan Murray, Shaiborlang Kharpan, Naorem Mahesh Singh.

HEAD COACH : Kibu Vicuna

ASSISTANT COACH: Tomasz Tchorz, Ishfaq Ahmed

GOALKEEPING COACH: Yusuf Ansari

TACTICAL & ANALYTICAL COACH: David Ochoa

PHYSICAL PREPARATION COACH: Paulius Ragauskas

വിദേശ താരങ്ങൾ;
Argentina – Facundo Pereyra
Burkina Faso – Bakary Kone
England – Gary Hooper
Spain – Sergio Cidoncha
Spain – Vicente Gomez
Zimbabwe – Costa Nhamoinesu
Australia – Jordan Murray

Advertisement