ചെന്നൈയിൻ എഫ്‌സി ഡിഫൻഡർ ബികാഷ് യുമ്‌നവുമായി കേരള ബ്ലാസ്റ്റേഴ്സ് മുൻകൂർ കരാർ ഒപ്പുവെച്ചതായി KhelNow റിപ്പോർട്ട് ചെയ്യുന്നു. 21 കാരനായ ഇന്ത്യൻ ജൂനിയർ ഇൻ്റർനാഷണൽ 2025-26 ഐഎസ്എൽ സീസണിൽ ബ്ലാസ്റ്റേഴ്സിൽ ചേരും. ഈ കാമ്പെയ്‌നിൻ്റെ അവസാനത്തോടെ അദ്ദേഹത്തിൻ്റെ നിലവിലെ ചെന്നൈയിനിലെ കരാർ കാലഹരണപ്പെടാൻ ഇരിക്കുകയാണ്.
ചെന്നൈയിൻ എഫ്‌സിക്ക് ആയി 29 മത്സരങ്ങളും 2,000 മിനിറ്റിലധികം ഐഎസ്എൽ ആക്ഷനും യുമനം കളിച്ചിട്ടുണ്ട്. യുവ ഡിഫൻഡർ വിവിധ യൂത്ത് തലങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്
മറ്റ് ഐഎസ്എൽ ക്ലബ്ബുകളും യുംനാമിനായി രംഗത്ത് ഉണ്ടായിരുന്നു. താരത്തെ സ്വന്തമാക്കാനായി കേരള ബ്ലാസ്റ്റേഴ്‌സ് അതിവേഗം പ്രവർത്തിച്ചുവെന്നും ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.