“മഴ പ്രശ്നമല്ല, കേരള ബ്ലാസ്റ്റേഴ്സ് നന്നായി തയ്യാറെടുത്തിട്ടുണ്ട്” – ഫ്രാങ്ക് ദോവൻ

Newsroom

Picsart 23 10 01 13 24 47 659

ഇന്ന് കൊച്ചിയിലെ കേരള ബ്ലാസ്റ്റേഴ്സ് ജംഷദ്പൂർ എഫ് സി മത്സരത്തിന് മഴ ഒരു വലിയ പ്രശ്നമാകും എന്നാണ് പ്രവചനം. കൊച്ചിയിലും കേരളത്തിലാകെയും അവസാന ദിവസങ്ങളിൽ മഴ ശക്തമാണ്. ഇത് വരും ദിവസങ്ങളിലും തുടരും എന്നാണ് കാലാവസ്ഥ പ്രവചനം. എന്നാൽ മഴ ഇന്നത്തെ മത്സരത്തിലെ പ്രകടനങ്ങളെ ബാധിക്കില്ല എന്ന് കേരള ബ്ലാസ്റ്റേഴ്സ് സഹ പരിശീലകൻ ഫ്രാങ്ക് ദോവൻ പറയുന്നു.

മഴ 23 10 01 13 25 02 960

മഴ തങ്ങളുടെ ജോലിയുടെ ഒരു ഭാഗം മാത്രമാണ്. അവസാന ദിവസങ്ങളിൽ മഴ ഉണ്ടായിരുന്നു എങ്കിലും ഞങ്ങളുടെ ഒരുക്കത്തെ അത് കാര്യമായി ബാധിച്ചിട്ടില്ല. ഇടക്ക് ചെറിയ ഇടവേള എടുക്കേണ്ടി വന്നതൊഴിച്ചാൽ വേറെ പ്രശ്നങ്ങൾ ഒന്നും നേരിട്ടിട്ടില്ല. ടീം മികച്ച രീതിയിൽ തന്നെ ഒരുങ്ങി. പിച്ചും മികച്ച നിലയിലാണ് ഉള്ളത്. ഫ്രാങ്ക് ദോവൻ പറഞ്ഞു.

പൊതുവെ മത്സരങ്ങൾക്ക് മുന്നെ പിച്ച് നനക്കേണ്ടതുണ്ട്. ഇന്ന് അതിന്റെ ആവശ്യം വരില്ല എന്ന് കോച്ച് തമാശയായും പറഞ്ഞു. ബെംഗളൂരു എഫ് സിക്ക് എതിരായ കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരത്തിലും മഴ ശക്തമായിരുന്നു.