കേരള ബ്ലാസ്റ്റേഴ്സ് വിടാൻ അവസരം ഉണ്ടായിരുന്നു, പക്ഷെ ഇവിടെ തന്നെ കഴിവ് തെളിയിക്കാൻ ആണ് തീരുമാനം – രാഹുൽ കെപി

Newsroom

കൊച്ചി, സെപ്റ്റംബർ 23, 2024: ഈ സീസണിൽ മറ്റൊരിടത്തേക്ക് മാറാൻ അവസരമുണ്ടായിട്ടും ക്ലബ്ബിനോടുള്ള സ്നേഹം കൊണ്ടാണ് ഇവിടെ തുടരുന്നത് എന്ന് പറഞ്ഞ് കേരള ബ്ലാസ്റ്റേഴ്‌സ് വിങ്ങർ രാഹുൽ കെപി. ന്യൂസ് മലയാളം ടിവിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ.

“എനിക്ക് ക്ലബ് വിടണമെങ്കിൽ നേരത്തെ പോകാമായിരുന്നു. ഈ സീസണിൽ ക്ലബ് വിടാൻ എനിക്ക് അവസരം ഉണ്ടായിരുന്നു, പക്ഷേ എൻ്റെ മനസ്സിൽ, ഇവിടെ കഴിവ് തെളിയിക്കാനും ഇവിടെ നന്നായി കളിക്കാനും ആഗ്രഹിക്കുന്നു, ”രാഹുൽ അഭിമുഖത്തിൽ പറഞ്ഞു.

ക്ലബ്ബിൻ്റെ ഉയർച്ച താഴ്ചകൾക്കിടയിലും കേരള ബ്ലാസ്റ്റേഴ്‌സിൻ്റെ വിശ്വസ്തരായ ആരാധകരോട് നന്ദി പ്രകടിപ്പിക്കാനും അദ്ദേഹം അവസരം വിനിയോഗിച്ചു. “ഞങ്ങൾക്ക് ഏറ്റവും വിശ്വസ്തരായ ലോയലായ ആരാധകരുണ്ട്. അവരുടെ എണ്ണം ചെറുതായിരിക്കാം, പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം അവർ യഥാർത്ഥ ആരാധകരാണ്, ”അദ്ദേഹം കൂട്ടിച്ചേർത്തു.

(ഉറവിടം: ന്യൂസ് മലയാളം ടിവി)