കേരള ബ്ലാസ്റ്റേഴ്സ് പ്രീസീസൺ മത്സരങ്ങൾ തത്സമയം കാണാം

- Advertisement -

കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ആശ്വാസകരമായ വാർത്ത. കേരളത്തിന്റെ പ്രീസീസൺ മത്സരങ്ങൾ തത്സമയ സപ്രേഷണം ഉണ്ടായിരിക്കും. മൂന്ന് മത്സരങ്ങളും സ്റ്റാർ സ്പോർട്സിലൂടെ തത്സമയം കാണാം. ആദ്യമായാകും ഒരു ഇന്ത്യൻ ക്ലബിന്റെ പ്രീസീസൺ മത്സരം ടെലിക്കാസ്റ്റ് ഉണ്ടാകുന്നത്. സ്റ്റാർ സ്പോർട്സിലും ഹോട്ട്സ്റ്റാറിലും ഒപ്പം മലയാളം ചാനലായ ഫ്ലവേഴ്സ് ടിവിയിലും തത്സമയം കളി കാണാം.

ലാലിഗ ക്ലബായ ജിറോണ, ഓസ്ട്രേലിയൻ ക്ലബായ മെൽബൺ സിറ്റി എന്നിവരാണ് പ്രീസീസൺ ടൂർണമെന്റിൽ ബ്ലാസ്റ്റേഴ്സിനൊപ്പം പങ്കെടുക്കുന്നത്‌‌. ജൂലൈ 24, ജൂലൈ 27, ജൂലൈ 28 തീയതികളിൽ കൊച്ചി കലൂർ സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement