“ആരെയും ഒന്നും തെളിയിക്കാനില്ല, വിമർശനങ്ങൾ തന്നെ തളർത്തില്ല” – പ്രശാന്ത്

Img 20210914 131703

കേരള ബ്ലാസ്റ്റേഴ്സിൽ എന്നും ഏറ്റവും വിമർശനം നേരിടുന്ന താരങ്ങളിൽ ഒന്നാണ് പ്രശാന്ത്. എന്നാൽ ഡ്യൂറണ്ട് കപ്പിലെ ആദ്യ മത്സരത്തിൽ മികച്ച പ്രകടനം നടത്തിക്കൊണ്ട് പ്രശാന്ത് ഈ സീസൺ മികച്ച രീതിയിൽ തുടങ്ങിയിരുന്നു. എന്നാൽ താൻ നേരിടുന്ന വിമർശനങ്ങൾ തന്നെ തളർത്തുന്നില്ല എന്ന് പ്രശാന്ത് പറഞ്ഞു. വിമർശനങ്ങൾ തന്നെ തളർത്തിയുരുന്നു എങ്കിൽ താൻ ഇപ്പോൾ ഫുട്ബോൾ കളിക്കുന്നുണ്ടാകില്ല എന്നും പ്രശാന്ത് പറഞ്ഞു. എന്റെ പ്രകടനങ്ങൾ വലിയ തൃപ്തി നൽകുന്നുണ്ടാകില്ല. പക്ഷെ നിരാശ നൽകുന്നതല്ല എന്ന് പ്രശാന്ത് പറഞ്ഞു.

പുതിയ പരിശീലകന് കീഴിൽ മെച്ചപ്പെടുന്നുണ്ട് എന്നും പ്രീസീസൺ ഇതുവരെ മികച്ചതായിരുന്നു എന്നും താരം പറഞ്ഞു. താൻ നന്നായി പരിശ്രമിക്കുന്നുണ്ട് എന്നും ആരെയും ഒന്നും തെളിയിക്കാനില്ല എന്നും താരം പറഞ്ഞു. എന്നും കേരള ബ്ലാസ്റ്റേഴ്സ് ക്ലബിനോട് നന്ദി ഉണ്ടാകും എന്നും തന്നെ താനാക്കിയത് ഈ ക്ലബാണെന്നും യുവതാരം പറഞ്ഞു.

Previous articleഒരു ടെസ്റ്റിന് പകരം 2 ടി20 കളിക്കാം, ഇംഗ്ലണ്ടിനെ സഹായിക്കാൻ ഇന്ത്യ
Next articleധോണിയെ ഇന്ത്യൻ ടീമിനൊപ്പം ഉൾപ്പെടുത്താനുള്ള കാരണം വ്യക്തമാക്കി സൗരവ് ഗാംഗുലി