കൊച്ചി: ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന സീസണിലെ തങ്ങളുടെ ആദ്യ ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) മത്സരത്തിൽ പഞ്ചാബ് എഫ്‌സിയോട് 2-1 ന് തോറ്റതിൻ്റെ നിരാശ പ്രകടിപ്പിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ഹെഡ് കോച്ച് മൈക്കൽ സ്റ്റാഹ്രെ.
“ആദ്യ 15-20 മിനിറ്റ് ഇരുടീമുകളും ഒരു പോലെ നിന്നു,” മത്സരശേഷം സ്റ്റാഹ്രെ അഭിപ്രായപ്പെട്ടു. “ആദ്യ പകുതിയുടെ അവസാനത്തിൽ പഞ്ചാബിന് മുൻതൂക്കം ഉണ്ടായിരുന്നു, പക്ഷേ അവർ വ്യക്തമായ അവസരങ്ങൾ സൃഷ്ടിച്ചില്ല. അവരുടെ മിക്ക അവസരങ്ങളും സെറ്റ് പീസുകളിൽ നിന്നായിരുന്നു, അത് ഞങ്ങളെ കൂടുതൽ വിഷമിപ്പിച്ചില്ല. എഫ് കി ഞങ്ങൾ ഞങ്ങളിൽ നിന്ന് കൂടുതൽ പ്രതീക്ഷിച്ചിരുന്നു. പ്രത്യേകിച്ച് പന്ത് നിയന്ത്രിക്കുന്ന കാര്യത്തിൽ.”
കളിയുടെ ഭൂരിഭാഗവും കേരള ബ്ലാസ്റ്റേഴ്‌സ് ഉറച്ചുനിന്നെങ്കിലും, നിർണായക നിമിഷങ്ങളിൽ പ്രതിരോധത്തിലെ പിഴവുകൾക്ക് വിലകൊടുക്കേണ്ടി വന്നു എന്ന് സ്റ്റാറെ സമ്മതിച്ചു, “ഞങ്ങൾ പ്രതിരോധത്തിൽ നന്നായി നിന്നു, പക്ഷേ ആ നിർണായക നിമിഷങ്ങളിൽ ഞങ്ങൾ പരാജയപ്പെട്ടു. ഞങ്ങൾ കൂടുതൽ ആക്രമിക്കേണ്ടതുണ്ട്, കൂടുതൽ കൃത്യതയോടെ, , കൂടുതൽ ക്ലിനിക്കൽ ആയി കളിക്കണം.”
“ഈ തോൽവി ഇപ്പോൾ നേരിടാൻ പ്രയാസമാണ്,” അദ്ദേഹം സമ്മതിച്ചു. “എന്നാൽ ഞങ്ങൾ തിരിച്ചുവരും. ഇതൊരു വേദനാജനകമായ നിമിഷമാണ്, പക്ഷേ ഞങ്ങൾ മെച്ചപ്പെടും.”