ലെസ്കോവിച്, പ്രബീർ, മിലോസ് എന്നിവർ മടങ്ങി വന്നത് ടീമിന് ഊർജ്ജമാകും എന്ന് ഇവാൻ വുകമാനോവിച്

Newsroom

കേരള ബ്ലാസ്റ്റേഴ്സ് നാളെ ഹൈദരബാദ് എഫ് സിയെ നേരിടുമ്പോൾ മികച്ച ഇലവനെ തന്നെ കളത്തിൽ ഇറക്കും എന്ന് ഇവാൻ വുകമാനോവിച്. ഡിഫൻഡർമാരായ മിലോസ്, ലെസ്കോവിച്, പ്രബീർ എന്നിവർ തിരികെയെത്തി എന്നും അത് ടീമിന് വലിയ ഊർജ്ജമാണെന്ന് കോച്ച് ഇന്ന് പത്ര സമ്മേളനത്തിൽ പറഞ്ഞു. പ്രബീറും മിലോസും സസ്പെൻഷൻ കാരണം അവസാന മൂന്ന് മത്സരങ്ങളിൽ ടീമിനൊപ് ഉണ്ടായിരുന്നില്ല. ലെസ്കോവിച് ആകട്ടെ പരിക്ക് കാരണം ഈ സീസണിൽ ഇതുവരെ കളിച്ചിട്ടില്ല.

Picsart 23 10 01 23 59 46 199

എന്നാൽ നാളെ ലെസ്കോവിചും മിലോസും ഒരുമിച്ച് ഡിഫൻസിൽ ഇറങ്ങുമോ എന്ന കാര്യത്തിൽ കോച്ച് വ്യക്തത നൽകിയില്ല. ഇന്നത്തെ ട്രെയനിങ് സെഷന് ശേഷം ആകും ആദ്യ ഇലവൻ തീരുമാനിക്കുക എന്ന് അദ്ദേഹം പറഞ്ഞു. നാളെ മികച്ച ടീമിനെ തന്നെ ഇറക്കും എന്നും താരങ്ങൾക്ക് എല്ലാം മാച്ച് ടൈം നൽകി അവരെ ഒരുക്കി നിർത്തുകയാണ് നമ്മൾ ചെയ്തു കൊണ്ടിരിക്കുന്നത് എന്നും കോച്ച് പറഞ്ഞു.

കഴിഞ്ഞ മത്സരത്തിൽ ചുവപ്പ് കാർഡ് വാങ്ങിയ ദിമി നാളെ കളിക്കില്ല. ദിമിയുടെ ചുവപ്പ് കാർഡ് ആ മൊമന്റിൽ സംഭവിച്ചു പോയതാണെന്നും അദ്ദേഹം ആദ്യ മഞ്ഞക്കാർഡിനെ കുറിച്ച് ആ നിമിഷം മറന്നു പോയെന്നും ഇവാൻ പറഞ്ഞു.