കേരള ബ്ലാസ്റ്റേഴ്സിന് രക്ഷയില്ല, ആദ്യ പകുതിയിൽ പിറകിൽ

- Advertisement -

കേരള ബ്ലാസ്റ്റേഴ്സിന്റെ ദുരിതകാലം തുടരുകയാണ്. ഇന്ന് ഐ എസ് എല്ലിൽ നടക്കുന്ന പോരാട്ടം ആദ്യ പകുതിയുടെ അവസാനത്തിൽ എത്തുമ്പോൾ കേരള ബ്ലാസ്റ്റേഴ്സ് ജംഷദ്പൂരിനെതിരെ ഒരു ഗോളിന് പിറകിൽ നിൽക്കുകയാണ്‌. ഒരു പെനാൾട്ടിയിലൂടെ ആയിരുന്നു ജംഷദ്പൂരിന്റെ ഗോൾ. കളിയുടെ 38ആം മിനുട്ടിൽ ഡ്രൊബരോവ് നടത്തിയ ഒരു ഫൗൾ ആണ് പെനാൾട്ടിയിൽ കലാശിച്ചത്.

ആ പെനാൾട്ടി എടുത്ത പിറ്റി ഒരു പനേങ്ക കിക്കിലൂടെ പന്ത് വലയിൽ എത്തിച്ചു. ജംഷദ്പൂദ് തന്നെ ആയിരുന്നു ആദ്യ പകുതിയിൽ മികച്ചു നിന്നത്. കേരള ബ്ലാസ്റ്റേഴ്സിന് ആദ്യ പകുതിയിൽ നല്ല ഇരു അവസരം വരെ ഉണ്ടാക്കാൻ കഴിഞ്ഞില്ല‌‌. സത്യെൻസിംഗ്, നാർസരി തുടങ്ങിയവർ ആദ്യ പകുതിയിൽ നിരാശപ്പെടുത്തി. രണ്ടാം പകുതിയിൽ തിരിച്ചടിക്കാൻ ആകുമെന്ന പ്രതീക്ഷയിലാണ് കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ.

Advertisement