കേരള ബ്ലാസ്റ്റേഴ്സിനെ പേടിക്കണം എന്ന് ജംഷദ്പൂർ പരിശീലകൻ

നാളെ ഐ എസ് എല്ലിൽ കേരള ബ്ലാസ്റ്റേഴ്സും ജംഷദ്പൂരും തമ്മിലാണ് ഏറ്റുമുട്ടുന്നത്. കേരള ബ്ലാസ്റ്റേഴ്സ് പേടിക്കേണ്ട ടീമാണ് എന്ന് ജംഷദ്പൂർ പരിശീലകൻ ഓവൻ കോയ്ല് പറഞ്ഞു. ഞങ്ങൾ ഒരു മികച്ച ടീമിനെയാണ് നേരിടാൻ പോകുന്നത്, ലീഗിൽ ഇപ്പോൾ ഏറ്റവും മികച്ച ഫോമിലുള്ള ടീം കേരള ബ്ലാസ്റ്റേഴ്‌സാണ്, അവർ വളരെ നന്നായി കളിക്കുന്നു, പ്രത്യേകിച്ച് അറ്റാക്കിംഗ് താരങ്ങൾ, (ജോർജ്) ഡയസ്, (അൽവാരോ) വാസ്‌ക്വസ്, (അഡ്രിയൻ) സഹൽ സമദ,, ലൂണ എന്നിവർ ഒക്കെ മികച്ച കളിക്കാരാണ്. കോയ്ല് പറഞ്ഞു.

അവർ ഉണ്ടാക്കുന്ന ഭീഷണിയെക്കുറിച്ച് ജംഷദ്പൂദഫ് ടെർമ് ജാഗ്രത പാലിക്കണം, ഞങ്ങൾ എപ്പോഴും ചെയ്യുന്നതുപോലെ അവർക്ക് പരമാവധി ബഹുമാനം നൽകണം എന്നും കോയ്ല് പറഞ്ഞു.

വാസ്‌ക്വസും ഡയസും ലൂണയും വളരെ മികച്ച കളിക്കാരനാണ്. അവരെല്ലാം വളരെ ഉയർന്ന തലത്തിൽ കളിച്ചിട്ടുള്ള താരങ്ങളാണ്‌‌ ഒപ്പം യുവ സഹൽ സമദും ഒരു ആക്രമണാത്മക കളിക്കാരനാണ്, അദ്ദേഹത്തിന്റെ കളി കണ്ണിന് സുഖം നൽകുന്നതാണെന്നും കോയ്ല് പറഞ്ഞു.

ഇത് വ്യക്തിഗത മികവ് മാത്രമല്ല, കേരള ബ്ലാസ്റ്റേഴ്സ് ഒരു അപകടകരമായ ടീമാണ്, അതാണ് കാര്യം, ഒരു ടീമെന്ന നിലയിൽ അവർ വളരെ കഠിനാധ്വാനം ചെയ്യുന്നു. കോയ്ല് പറഞ്ഞു.