“കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയതിൽ സന്തോഷം, കിരീടങ്ങൾ ലക്ഷ്യം” ഒഗ്ബെചെ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ സൈനിംഗ് ആയ ഒഗ്ബെചെ ആദ്യമായി കേരള ബ്ലാസ്റ്റേഴ്സ് ജേഴ്സിയിൽ. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് കേരള ബ്ലാസ്റ്റേഴ്സ് ജേഴ്സിയും അണിഞ്ഞ് ഒഗ്ബെചെ എത്തിയത്. കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയതിൽ സന്തോഷം ഉണ്ട് എന്ന് ഒഗ്ബെചെ പറഞ്ഞു. ഇത്ര വലിയ ക്ലബിൽ എത്തിയ സന്തോഷം അദ്ദേഹം മറച്ചുവെച്ചില്ല.

ക്ലബിനൊപ്പം ഒരുപാട് വിജയങ്ങളാണ് ലക്ഷ്യം. ദൈവാനുഗ്രഹത്തോടെ ആ വിജയങ്ങളിലേക്ക് ഒക്കെ എത്തുമെന്നും മുൻ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ക്യാപ്റ്റൻ കൂടിയായ ഒഗ്ബെചെ പറഞ്ഞു‌. നോർത്ത് ഈസ്റ്റ് യുണൈറ്റഡിനായി കഴിഞ്ഞ സീസണിൽ തകർപ്പൻ പ്രകടനം കാഴ്ചവെച്ച സ്റ്റാർ സ്ട്രൈക്കറെ ഈ ആഴ്ചയാണ് കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത്.

മുൻ നോർത്ത് ഈസ്റ്റ് പരിശീലകൻ ഷറ്റോരിയുടെ കേരള ബ്ലാസ്റ്റേഴ്സിലെ സാന്നിദ്ധ്യമാണ് താരത്തെ കേരളത്തിൽ എത്തിച്ചത്. നൈജീരിയക്കാരനായ ഒഗ്ബെചെ പി എസ് ജിയുടെ യൂത്ത് ടീമിലൂടെ വളർന്നു വന്ന താരമാണ്. പി എസ് ജിക്കു വേണ്ടി സീനിയർ ടീമിൽ അറുപതിലധികം മത്സരങ്ങളും ഒഗ്ബെചെ കളിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിൽ നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡിനായി 12 ഗോളുകൾ ആണ് താരം അടിച്ചു കൂട്ടിയത്.